'ഫുൾ ഓൺ ആണേ'; പത്രോസിന്റെ പടപ്പുകളിലെ പുതിയ ഗാനം പുറത്തിറങ്ങി

ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്

Update: 2022-03-12 14:06 GMT

'തണ്ണീർ മത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിന് ശേഷം ഡിനോയ് പൗലോസിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് 'പത്രോസിന്റെ പടപ്പുകൾ'. നവാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

'ഫുൾ ഓൺ ആണേ' എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വർമ്മ ടിറ്റോ തങ്കച്ചൻ എന്നിവരുടെതാണ് വരികൾ. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ പ്രണയഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചത്.

പത്രോസും മക്കളും അമ്മച്ചിയുമടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങളാണ് ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമീണ ഭംഗിയും അവിടുത്തെ ജനജീവിതവുമെല്ലാം ആവിഷ്‌ക്കരിക്കുന്ന ഗാനരംഗങ്ങൾ ഒരുക്കുന്നത് മികച്ച ദൃശ്യാനുഭവംകൂടിയാണ്.

Advertising
Advertising

പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ ഷറഫുദീൻ, ഡിനോയ് പൗലോസ്, നസ്ലിൻ, ഗ്രേസ് ആന്റണി, രഞ്ജിത മേനോൻ തുടങ്ങിയവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ജയേഷ് മോഹൻ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പാണ്.

Full View


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News