'ഗീതാ ഗോവിന്ദം' സംവിധായകനൊപ്പം വിജയ് ദേവരകൊണ്ടെ വീണ്ടുമെത്തുന്നു

എസ്‌.വി.സി ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്

Update: 2023-02-06 12:42 GMT

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയും 'ഗീത ഗോവിന്ദം' സംവിധായകൻ പരശുറാം പെറ്റ്ലയും വീണ്ടും ഒന്നിക്കുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വിവരം എസ്‌.വി.സി ക്രിയേഷൻസ് തന്നെ തങ്ങളുടെ ഒദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിക്കുകയായിരുന്നു. ഇത് വിജയ് ദേവരകൊണ്ട റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

എസ്‌.വി.സി ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ദേവരക്കൊണ്ടയുമായി എസ്‌.വി.സി ക്രിയേഷൻസ് ആദ്യമായി സഹകരിക്കുന്ന ചിത്രം കൂടിയാണിത്. പുതുമയുള്ളതും കാലികപ്രസക്തിയുള്ളതുമായ വിഷയമായിരിക്കും സിനിമ കൈകാര്യം ചെയ്യുകയെന്നാണ് പുറത്തുവരുന്ന വിവരം.ചിത്രത്തിന്‍റെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കള്‍ അറിയിച്ചു.

Advertising
Advertising

കഴിഞ്ഞ മാസമാണ് 'ജേഴ്സി' സംവിധായകൻ ഗൗതം ടിന്നനൂരിക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം വിജയ് പ്രഖ്യാപിച്ചത്. 2011-ൽ രവി ബാബു സംവിധാനം ചെയ്ത 'നുവ്വില' എന്ന ചിത്രത്തിലൂടെയാണ്  നടൻ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2016-ൽ തരുൺ ഭാസ്‌ക്കർ സംവിധാനം ചെയ്‌ത   'പെല്ലി ചൂപ്പുലു' എന്ന ചിത്രത്തിലൂടെയാണ് ആദ്യ നായക വേഷം ചെയ്യുന്നത്.2017ൽ പുറത്തിറങ്ങിയ 'അർജുൻ റെഡ്ഡി'യിലെ കഥാപാത്രത്തിലൂടെയാണ് വിജയ് ശ്രദ്ധിക്കപ്പെടുന്നത്. പുരി ജഗന്നാഥിന്റെ സ്‌പോർട്‌സ് ആക്ഷൻ ചിത്രമായ 'ലൈഗറിലാണ്' വിജയ് അവസാനമായി അഭിനയിച്ചത്. വിജയ്‍യുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു 'ലൈഗർ'. ഏറെ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഖുഷി'യാണ് വിജയ്‍യുടെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News