അഞ്ഞൂറാന്‍റെ അതേ വീട്ടിൽ ഗോഡ്ഫാദർ റീമേക്ക് ചെയ്ത് കുട്ടിത്താരങ്ങള്‍; മണിക്കൂറുകള്‍ക്കകം 1 മില്യണ്‍ കാഴ്ചക്കാര്‍

കയ്യടിച്ചുപോകുന്ന അഭിനയ മികവുമായി ഒരു കൂട്ടം കുട്ടികളാണ് ഗോഡ്ഫാദറിലെ രംഗങ്ങള്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്

Update: 2022-08-08 10:19 GMT
Editor : Jaisy Thomas | By : Web Desk

മലയാളി ഇഷ്ടസിനിമകളുടെ ലിസ്റ്റില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത പേരാണ് ഗോഡ്ഫാദര്‍. എപ്പോള്‍ കണ്ടാലും ഫ്രഷ് ഫീല്‍ തരുന്ന ചിത്രം. അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും രാമഭദ്രനും ബലരാമനും സ്വാമിനാഥനും മാലവും മായിന്‍കുട്ടിയും തുടങ്ങി ചിത്രത്തിലെ കഥാപാത്രങ്ങള്‍ മാത്രമല്ല ഓരോ രംഗവും കാണാപ്പാഠമാണ് മലയാളിക്ക്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗോഡ്ഫാദറിലെ ഒരിക്കലും മറക്കാത്ത രംഗങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. കയ്യടിച്ചുപോകുന്ന അഭിനയ മികവുമായി ഒരു കൂട്ടം കുട്ടികളാണ് ഗോഡ്ഫാദറിലെ രംഗങ്ങള്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്.

Advertising
Advertising

90കളില്‍ ഗോഡ്ഫാദര്‍ ചിത്രീകരിച്ച കോഴിക്കോട്ടുള്ള അഞ്ഞൂറാന്‍റെ അതേ വീട്ടില്‍ വച്ചു തന്നെയാണ് ചിത്രത്തിലെ രംഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്തിരിക്കുന്നത്. വേഷവും ഭാവവും രൂപവും എല്ലാം അതേപടി തന്നെ ...അത്ര തന്‍മയത്വത്തോടെയാണ് കുട്ടികള്‍ കഥാപാത്രങ്ങളായി നിറഞ്ഞാടിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. വീഡിയോ അപ്‍ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 1 മില്യണിലധികം പേരാണ് ഫേസ്ബുക്കില്‍ വീഡിയോ കണ്ടത്. വാത്സല്യവും വിയ്റ്റനാം കോളനിയുമെല്ലാം കുട്ടികളിലൂടെ അവതരിപ്പിച്ച അഖില്‍ മാടായിയാണ് സംവിധാനം. 

Full View

സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ്ഫാദര്‍. സ്ത്രീവിരോധിയായ അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും തമ്മിലുള്ള ശത്രുതയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. എൻ.എൻ. പിള്ള, മുകേഷ്, കനക, ഫിലോമിന, ഇന്നസെന്‍റ്,തിലകന്‍,സിദ്ദിഖ്, ജഗദീഷ് വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചായായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ച്, ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദർ. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും നേടി. ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തിന്‍റെ പേര് ടെലിഫോൺ ഡയറക്ടറിയിൽ നിന്നാണ് സംവിധായകർ കണ്ടെത്തിയത്.


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News