അജിത് കുമാറും തൃഷ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’ വിതരണം ഏറ്റെടുത്ത് ഗോകുലം മൂവീസ്

ചിത്രം ഏപ്രിൽ 10ന് തീയേറ്ററുകളിൽ എത്തും

Update: 2025-04-03 14:45 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അജിത്തിനോടൊപ്പം തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പ്രഭു, അർജുൻ ദാസ്, സുനിൽ, പ്രസന്ന, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Advertising
Advertising

ഒരുപാടുപേർ കാണാനായി കാത്തിരിക്കുന്ന 'ഗുഡ് ബാഡ് അഗ്ലി' കേരളത്തിലെ തിയേറ്ററുകളിലേക്ക് ശ്രീ ഗോകുലം മൂവീസിന് കൊണ്ടുവരാനായതിലും , മൈത്രി മൂവി മേക്കഴ്സും റോമിയോ പിക്ചേഴ്സ്സിനുമൊപ്പം കൈകോർക്കാൻ സാധിച്ചതിലും വളരെയധികം സന്തോഷമുണ്ടെന്നും ശ്രീ ഗോകുലം മൂവീസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.

അജിത് പല ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട തമിഴ് ഫിലിം ടീസറാണ് ‘ഗുഡ് ബാഡ് അഗ്ലി’യുടേത്. ചിത്രത്തിലെ 2 ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയിട്ടുള്ളത് ടി സീരീസാണ്.

അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. വിജയ് വേലുകുട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ദിനേഷ് നരസിംഹനാണ് ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജി എം ശേഖറാണ് പ്രൊഡക്ഷൻ ഡിസൈനർ. സുരേനാണ് സൌണ്ട് ഡിസൈനിംഗ്. എ. ഡി. എഫ്. എക്സ് സ്റ്റുഡിയോയാണ് ചിത്രത്തിന്റെ പബ്ലിസിറ്റി ഡിസൈനുകൾ നിർമ്മിച്ചിരിക്കുന്നത്. സുപ്രീം സുന്ദറും കലോയൻ വോഡെനിച്ചാരോവും ചേർന്നാണ് സങ്കട്ടനം ഒരുക്കിയിരിക്കുന്നത്. സ്റ്റിൽസ് ജി ആനന്ദ് കുമാർ. അനു വർദ്ധനും രാജേഷ് കമർസയുമാണ് സ്റ്റൈലിസ്റ്റുകൾ. ചിത്രത്തിന്റെ പി. ആർ. ഒ സുരേഷ് ചന്ദ്രയും വംശി ശേഖറുമാണ് (തെലുങ്ക്). മാർക്കറ്റിംഗ് ഫസ്റ്റ് ഷോ. തമിഴ്നാട് റീജിയൻ മാർക്കറ്റിംഗ് ചെയ്യുന്നത് ഡി’ വൺ. കേരള റീജിയൻ മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

‘ഗുഡ് ബാഡ് ആഗ്ലി’ യുടെ ഒ.ടി.ടി സ്ട്രീമിംഗ് റൈറ്റ്സ് നെറ്റ്ഫ്ലിക്സിനാണ്. തമിഴിനു പുറമെ ചിത്രം ഹിന്ദി, കന്നഡ തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് ഏപ്രിൽ 10ന് എത്തിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസാണ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News