'നല്ല മഷ്റൂം കിട്ടിയോ' എന്ന് പരിഹാസ കമന്‍റ്; രൂക്ഷ പ്രതികരണവുമായി ഷെയിന്‍ നിഗം

'ഡ്രീം ഓണ്‍' എന്ന തലക്കെട്ടില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ മാരക ലഹരി പദാര്‍ത്ഥമായ മാജിക് മഷ്റൂം കിട്ടിയോ എന്നായിരുന്നു പരിഹാസ കമന്‍റ്

Update: 2022-09-08 01:56 GMT
Editor : ijas

സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്‍റിട്ടതില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ഷെയിന്‍ നിഗം. കൊടൈക്കനാലിലെ പ്രിന്‍സസ് ഹില്‍സില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചതിന് താഴെയാണ് ഷെയിനിന് മോശം പ്രതികരണം നേരിടേണ്ടി വന്നത്. 'ഡ്രീം ഓണ്‍' എന്ന തലക്കെട്ടില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ മാരക ലഹരി പദാര്‍ത്ഥമായ മാജിക് മഷ്റൂം കിട്ടിയോ എന്നായിരുന്നു പരിഹാസ കമന്‍റ്. ഇതില്‍ പ്രകോപിതനായ ഷെയിന്‍ രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കുന്നത്. ചോദ്യവും മറുപടിയും ചേര്‍ത്ത് 'കൊടൈക്കനാല്‍ പോയവര്‍ എല്ലാരും തീവ്രവാദികള്‍ ആണോ?' എന്ന അടിക്കുറിപ്പോടെ ഷെയിന്‍ തന്നെ സ്ക്രീന്‍ ഷോട്ട് തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തു.

Advertising
Advertising
Full View

അതെ സമയം ഷെയിനിന്‍റെ പ്രതികരണത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. നിരന്തരം ഇത്തരം കമന്‍റുകള്‍ക്ക് മറുപടി നല്‍കേണ്ട, മയക്കുമരുന്നിന് അടിമയെന്ന് മുദ്രകുത്തി കൊണ്ടുള്ള അധിക്ഷേപം നേരിട്ട ഏതൊരാളും ഇങ്ങനെയാകും പ്രതികരിക്കുകയെന്ന് നടനെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ഷെയിനിന്‍റെ മറുപടി ഭാഷ അതിരുകടന്നതായ വിമര്‍ശനവും ചിലര്‍ ചൂണ്ടിക്കാട്ടി.

ഡാൻസ് ഷോയിലൂടെയാണ് ഷെയിൻ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. താന്തോന്നി, അൻവർ എന്നീ മലയാളചിത്രങ്ങളിൽ ബാലതാരമായാണ് ഷെയിൻ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിനിന്‍റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. ഇതുവരെ 15-ൽ അധികം ചിത്രങ്ങളിൽ താരം അഭിനയിച്ചു.ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'ബര്‍മുഡ' ആണ് ഷെയിനിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തിൽ ഇന്ദുഗോപൻ എന്ന കഥാപാത്രമായി ആണ് ഷെയിൻ നിഗം എത്തുന്നത്. ഹൈപ്പർ ആക്റ്റീവ് ബ്രെയിൻ ഉള്ള ഒരാളാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്ന കഥാപാത്രം.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News