ഐഎഫ്എഫ്‌കെയ്ക്ക് പ്രൗഢഗംഭീര കൊടിയിറക്കം; സുവർണ ചകോരം 'ഈവിൾ ഡസ്‌നോട്ട് എക്‌സിസ്റ്റി'ന്

മികച്ച നവാഗത മലയാള ചിത്രത്തിനുള്ള അവാർഡ് ശ്രുതി ശരണ്യത്തിന്റെ ബി32 മുതൽ 42 വരെ സ്വന്തമാക്കി

Update: 2023-12-15 15:01 GMT

തിരുവനന്തപുരം: 28ാമത് ഐഎഫ്എഫ്‌കെക്ക് പ്രൗഢ-ഗംഭീര കൊടിയിറക്കം. റിസുക്കി ഹിമഗുചിയുടെ ഈവിൾ ഡസ്‌നോട്ട് എക്‌സിസ്റ്റിനാണ് മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച റിപ്പോർട്ടിംഗിനുള്ള ദൃശ്യ മാധ്യമപുരസ്‌കാരം മീഡിയവൺ സ്വന്തമാക്കി

ആനന്ദ് ഏകർഷിയുടെ ആട്ടം ആണ് മികച്ച മലയാള ചിത്രം. മികച്ച നവാഗത മലയാള ചിത്രത്തിനുള്ള അവാർഡ് ശ്രുതി ശരണ്യത്തിന്റെ ബി32 മുതൽ 42 വരെ സ്വന്തമാക്കി.ഷോക്കിർ കോലേക്കോവിന്റെ സൺഡേ ആണ് മികച്ച ഏഷ്യൻ ചിത്രം. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള രജതചകോരത്തിന് ഷോക്കിർ അർഹനായി.. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം തടവിലൂടെ ഫാസിൽ റസാഖ് സ്വന്തമാക്കി.

Advertising
Advertising

.ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിച്ചു. രണ്ടു മലയാള ചിത്രങ്ങളടക്കം 14 സിനിമകളാണ് അന്താരാഷ്ട മത്സരയിനത്തിൽ മേളയിൽ ഉണ്ടായിരുന്നത്..

ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ കേർവാൾ തെരെഞ്ഞെടുക്കപ്പെട്ടു. മി​ഗുവേൽ ഹെർണാണ്ടസും മാരിയോ മാർട്ടിനും ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം ലഭിച്ചു. ലിലിയാന വില്ലസെനർ, മി​ഗുവേൽ ഹെർണാണ്ടസ്‌ , മാരിയോ മാർട്ടിൻ കോമ്പസ് എന്നിവർ ശബ്ദ രൂപകൽപ്പന ചെയ്ത മെക്സിക്കൻ ചിത്രം ഓൾ ദി സൈലൻസ് സൗണ്ട് ഡിസൈനുള്ള പുരസ്കാരം നേടി.

സിനിമാരംഗത്ത് സംവിധായകർക്കു നൽകുന്ന സമഗ്ര സംഭാവന കണക്കിലെടുത്തുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News