ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ട്: ചിന്താ ജെറോം

'ദുൽഖറിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. മമ്മൂക്കയെയാണ് നേരിൽ കാണാറുള്ളത്. ദുൽഖറിന്റെ സുഹൃത്തായ സണ്ണി വെയ്ൻ എന്‍റെ അടുത്ത സുഹൃത്താണ്'

Update: 2023-07-17 11:31 GMT

നടൻ ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് യുവജന ക്ഷേമബോർഡ് അധ്യക്ഷ ചിന്താ ജെറോം. മുമ്പും അഭിനയിക്കാൻ അവസരം ലഭിച്ചുണ്ട്. എന്നാൽ അതിന് താത്പര്യമില്ലെന്നും ചിന്താ ജെറോം ഒരു ഒൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആർക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ താൽപര്യമെന്ന ചോദ്യത്തിനായിരുന്നു ചിന്തയുടെ മറുപടി. 

'ദുൽഖറിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ദുൽഖറിനൊപ്പം അഭിനയിക്കാനാണ് താൽപര്യം. നായികയായി അഭിനയിക്കണമെന്നല്ല, ചിത്രത്തിൽ അഭിനയിച്ചാൽ മതി. ദുൽഖറിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. മമ്മൂക്കയെയാണ് നേരിൽ കാണാറുള്ളത്. ദുൽഖറിന്റെ സുഹൃത്തായ സണ്ണി വെയ്ൻ തന്റെ അടുത്ത സുഹൃത്താണ്'. ചിന്ത വ്യക്തമാക്കി.

Advertising
Advertising

'നായികമാരിൽ മഞ്ജു വാര്യർ, ശോഭന, റിമി, പാർവതി, നിഖില വിമൽ എന്നിവരെയാണ് കൂടുതൽ ഇഷ്ടം. ഓരോ ഘട്ടത്തിലും ഓരോരുത്തരെയാണ് ഇഷ്ടം. ഇവരുടെ നിലപാടുകൾ നോക്കാറുണ്ട്. സ്‌ട്രോങ്ങായും ബോൾഡായും നിലപാടുകൾ പറയുന്നവരെ എന്നും ഇഷ്ടമാണ്. ചില അഭിമുഖങ്ങളിൽ നിഖിലയുടെ സംസാരം കേൾക്കുമ്പോൾ ഒരുപാട് സന്തോഷമാണ്'. ചിന്ത കൂട്ടിച്ചേർത്തു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News