'അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ലേബൽ ചെയ്യപ്പെടുമെന്ന ഭയമില്ല'; ഷെയ്ൻ നിഗം

ഫലസ്തീനിലെ കാഴ്ചകൾ കണ്ടപ്പോൾ തനിക്ക് സങ്കടം തോന്നിയത് കൊണ്ടാണ് അത് തുറന്ന് പറഞ്ഞതെന്നും ഷെയ്ൻ നിഗം മീഡിയവൺ അഭിമുഖത്തിൽ പറഞ്ഞു

Update: 2025-09-29 16:49 GMT

കോഴിക്കോട്: അഭിപ്രായങ്ങൾ തുറന്നു പറയുന്നത് കൊണ്ട് ലേബൽ ചെയ്യപ്പെടുമെന്ന ഭയം തോന്നാറില്ലെന്ന് നടൻ ഷെയ്ൻ നിഗം. തനിക്ക് പ്രത്യേക രാഷട്രീയമില്ലെന്നും രാജ്യങ്ങൾ തമ്മിലുളള വ്യത്യാസങ്ങളോ മതങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളോ തനിക്ക് അറിയില്ലെന്നും ഷെയ്ൻ നിഗം പറഞ്ഞു. നമ്മൾ ഒരാളെ സ്നേഹിക്കുന്നത് അയാളുടെ നിറമോ , ജാതിയോ നോക്കിയിട്ടല്ല, അത് ഹൃദയത്തിൽ നിന്നും ഉണ്ടാകുന്ന ഊർജത്തിലൂടെയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഷെയ്ൻ പ്രതികരിച്ചു.

ഭൂമിയിൽ പലതരം മനുഷ്യരാണ് പലർക്കും പല കാഴ്ചപാടുകളാണ് അതിന്റെ പേരിൽ താൻ അടക്കം പലരും പലരീതിയിൽ അനുഭവിക്കുകയാണ്. ഫലസ്തീനിലെ കാഴ്ചകൾ കണ്ടപ്പോൾ തനിക്ക് സങ്കടം തോന്നിയത് കൊണ്ടാണ് അത് തുറന്നു പറഞ്ഞതെന്നും അതിൽ സങ്കടം തോന്നാത്തവർ ആരും തന്നെയില്ല, ബാക്കിയുള്ളവർ അത് തുറന്ന് പറയുന്നില്ല എന്ന് മാത്രമെന്നും ഷെയ്ൻ നിഗം മീഡിയവൺ അഭിമുഖത്തിൽ പറഞ്ഞു.

Advertising
Advertising

ഫലസ്തീനിലെ വാർത്തകൾ കാണാത്ത ആരുമില്ലെന്നും പക്ഷെ രാഷ്ട്രീയക്കാരല്ലാതെ പ്രതികരിക്കുന്നവർ ചുരുക്കമാണെന്നും നിർമാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞു. എന്തിനാണ് ആവിശ്യമല്ലാത്ത പുലിവാല് പിടിക്കുന്നതെന്നാണ് അവർ ചിന്തിക്കുന്നത്. ഉള്ളിൽ പേടിയുള്ളത് കൊണ്ടായിരിക്കാം ഇതെന്നും അദ്ദേഹം പറഞ്ഞു. നടൻ ടോവിനോ എടുക്കുന്ന പല നിലപാടുകളെയും അം​ഗീകരിക്കുന്ന ഒരാളാണ് താൻ. നമ്മൾ ക്രിസ്ത്യാനികളെല്ലാം ഒന്നിച്ചു നിൽക്കണം എന്ന് പറഞ്ഞ ഒരു പ്രൊഡ്യൂസറുടെ സിനിമയിൽ ജീവിതത്തിൽ അഭിനയിക്കില്ല എന്ന് ടോവിനോ പറഞ്ഞതായും സന്തോഷ് ടി കുരുവിള. ആവിശ്യമില്ലാത്ത വിഷം കുത്തിവെക്കാൻ ചുറ്റിലും ആളുകളുണ്ടെന്നും സന്തോഷ് ടി കുരുവിള കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News