'വിവാഹത്തിൽ എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള ഓപ്‌ഷനും വേണം'; കാജോൾ

ബോളിവുഡ് താരങ്ങളായ കാജോളും ട്വിങ്കിളും വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ സെലിബ്രിറ്റികളെ ക്ഷണിക്കുന്ന പരിപാടിയാണ് 'ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍'

Update: 2025-11-12 14:28 GMT

മുംബൈ: വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള തിയതിയും വേണമെന്ന് ബോളിവുഡ് നടി കജോള്‍. ആമസോണ്‍ പ്രൈമില്‍ ആരംഭിച്ച 'ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍' എന്ന ഷോയിലാണ് കാജോളിന്റെ പരാമർശം. വിക്കി കൗശലും കൃതി സനോണും അതിഥികളായെത്തിയ ഷോയുടെ പുതിയ എപ്പിസോഡിലാണ് കജോൾ വിവാഹത്തെ കുറിച്ച് സംസാരിക്കുന്നത്.

വിവാഹത്തിന് ഒരു എക്‌സ്പയറി ഡേറ്റും പുതുക്കാനുള്ള തിയതിയും വേണ്ടേ എന്ന ചോദ്യത്തോട് അതിഥികൾ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സഹ അവതാരകയായ കജോള്‍ അനുകൂലിക്കുകയായിരുന്നു. 'നിങ്ങള്‍ ശരിയായ സമയത്ത്, ശരിയായ ആളെ തന്നെയാണ് വിവാഹം ചെയ്തത് എന്നതിന് എന്താണ് ഉറപ്പ്? വിവാഹബന്ധം പുതുക്കുന്നതിനുള്ള അവസരമുണ്ടാകുന്നത് വളരെ നല്ലതാണ്.' കജോൾ പറഞ്ഞു. 'വിവാഹത്തിന് കാലപരിധി ഉണ്ടെങ്കില്‍ ആര്‍ക്കും അധികകാലം സഹിക്കേണ്ടിവരില്ല.' കജോൾ കൂട്ടിച്ചേർത്തു.

ബോളിവുഡ് താരങ്ങളായ കാജോളും ട്വിങ്കിളും വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ സെലിബ്രിറ്റികളെ ക്ഷണിക്കുന്ന പരിപാടിയാണ് 'ടൂ മച്ച് വിത്ത് കജോള്‍ ആന്‍ഡ് ട്വിങ്കിള്‍'. സെലിബ്രിറ്റി അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്ത്രീ കാഴ്ചപ്പാടിലൂടെ ജീവിതം, പ്രശസ്തി, സമൂഹം എന്നിവയെക്കുറിച്ചുള്ള നർമവും തുറന്ന സംഭാഷണങ്ങളും സംയോജിപ്പിക്കുന്ന ഒരു ടോക്ക് ഷോയാണിത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News