'ഇത് ഒരന്നൊന്നര വരവ്'; റിലീസിന് മുന്‍പേ റെക്കോർഡിട്ട് 'ജവാന്‍'

ആദ്യദിന കളക്ഷനിലും പഠാനെ ജവാന്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍. 55 കോടിയായിരുന്നു പഠാന്‍ റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്

Update: 2023-09-02 11:42 GMT
Editor : abs | By : Web Desk

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമേതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ജവാനാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംപര്‍ 7 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ഇപ്പോഴിതാ പ്രീ- ബുക്കിങ്ങിലാണ് ജവാന്‍ റെക്കോർഡ് സൃഷ്ടിക്കുന്നത്. ടിക്കറ്റ് വിൽപ്പന ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ 3,00,454 ടിക്കറ്റുകൾ വിറ്റുവെന്നാണ് റിപ്പോർട്ട്. അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 10 കോടി നേടിയിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. 

Advertising
Advertising

സൽമാൻ ഖാന്റെ കിസി ക ഭായ് കിസി കി ജാൻ എന്ന ചിത്രത്തിന്റെ പ്രീ ബുക്കിങ് റെക്കോർഡും ഷാറൂഖ് ഉടൻ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.ഷാറൂഖ് ഖാൻ ചിത്രമായ പഠാന്റെ അഡ്വാൻസ് ബുക്കിങ് 32 കോടിയായിരുന്നു. അതേസമയം ആദ്യദിന കളക്ഷനിലും പഠാനെ ജവാന്‍ മറികടക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. 55 കോടിയായിരുന്നു പഠാന്‍ റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം  നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ 1050 കോടിക്ക് മുകളില്‍ ലൈഫ്ടൈം ഗ്രോസ് നേടിയാണ് പഠാന്‍ അതിന്റെ തേരോട്ടം അവസാനിപ്പിച്ചത്. ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതും ഗുണമായി. അത് ജവാനും ലഭിച്ചാല്‍ പഠാനെ തൂക്കാന്‍ എസ്ആർകെക്ക് തന്നെ ആവും.  അതേസമയം ഗദര്‍ 2 മികച്ച അഭിപ്രായവും കളക്ഷനുമായി തിയറ്ററുകള്‍ തുടരുന്നതും ബോളിവുഡിന്റെ ഉയിർത്തെഴുന്നേല്‍പ്പിന്റെ ലക്ഷണമാണ്. 

ഷാറൂഖ് ഖാന്റെ മാസ് ആക്ഷൻ ചിത്രം ജവാനില്‍ വിജയ് സേതുപതി വില്ലനായി എത്തുന്നത്. നായികയായി നയൻതാര എത്തുമ്പോള്‍  ദീപിക പദുകോൺ കാമിയോ റോളിലുമുണ്ട്. യോഗി ബാബു, പ്രിയാമണി എന്നിവരാണ് മറ്റുതാരങ്ങൾ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News