ജെഫിൻ ജോസഫ് മികച്ച നടൻ; ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി 'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്'

മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയായ ‘വഴിയെ’യിലെ നായകനായാണ് ജെഫിൻ ജോസഫ് അഭിനയ രംഗത്തെത്തുന്നത്

Update: 2023-10-14 16:09 GMT
Advertising

അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ മഹാരാഷ്ട്രയിലെ ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാര്‍ഡ് നേടി ജെഫിൻ ജോസഫ്. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് നടൻ ജെഫിൻ ജോസഫ് ഈ നേട്ടം കൈവരിച്ചത്. ചിത്രം മുമ്പും ചില അന്തര്‍ദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിരുന്നു.

 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയായ ‘വഴിയെ’യിലെ നായകനായായിരുന്നു കണ്ണൂർ ചെറുപുഴ സ്വദേശിയായ ജെഫിൻ ജോസഫ് അഭിനയ രംഗത്തെത്തുന്നത്. ജെഫിന്റെ ഉടമസ്ഥതയിലുള്ള വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിച്ച ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും.

മുമ്പ് ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിൽ മികച്ച പരീക്ഷണ ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം കാനഡയിലെ ഫെസ്റ്റിവ്സ് ഫിലിം ഫെസ്റ്റിലേയ്ക്കും, റീലിസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്കും തിരഞ്ഞെടുത്തിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിക്കുന്നത്. വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. സംഗീതം: ഫസൽ ഖായിസ്. ലൈൻ പ്രൊഡ്യൂസർ: ബ്രയൻ ജൂലിയസ് റോയ്. മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ. അസോസിയേറ്റ് ഡയറക്ടര്‍സ്: അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി. സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News