'സ്വാതന്ത്ര്യ സമര'വുമായി ജിയോ ബേബി

ചിത്രത്തില്‍ ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ് ശിവ, കബനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍

Update: 2021-10-25 03:07 GMT
Editor : Nisri MK | By : Web Desk

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനു' ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'സ്വാതന്ത്ര്യ സമരം' ( ഫ്രീഡം Fight ) എന്നാണ് ചിത്രത്തിന്‍റെ പേര്. നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

Full View

ആന്തോളജിയായി ഒരുങ്ങുന്ന ചിത്രത്തില്‍ ജിയോ ബേബിക്കൊപ്പം മറ്റു നാല് സംവിധായകരും ചേരുന്നു. കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് മറ്റു സംവിധായകര്‍. 

ചിത്രത്തില്‍ ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ് ശിവ, കബനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്‍റെ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

Advertising
Advertising

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജിയോ ബേബി ചിത്രം 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. 2020ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ചിത്രം കരസ്ഥമാക്കിയിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരത്തിനും ജിയോ ബേബി അര്‍ഹനായി. മികച്ച സംവിധായകനുള്ള പദ്‍മരാജന്‍ പുരസ്‍കാരം ചിത്രം ജിയോ ബേബിക്ക് നേടിക്കൊടുത്തിരുന്നു. ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റിലും ഇടംപിടിച്ച ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News