ആ മാജിക് കണ്ടാണ് വളർന്നത്, നേരില്‍ക്കണ്ടപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു: ജൂഡ്

ഫാന്‍ ബോയ് മൊമെന്‍റ് പങ്കുവെച്ച് ജൂഡ് ആന്തണി

Update: 2023-07-06 05:13 GMT

Jude Anthany Joseph, Kamal Haasan

താൻ ഏറെ ആരാധിക്കുന്ന കമൽഹാസനെ നേരിട്ടുകണ്ടതിന്‍റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്തണി. കമൽഹാസനെ നേരില്‍ കണ്ടപ്പോൾ താന്‍ ശരിക്കും വിറയ്ക്കുകയായിരുന്നുവെന്ന് ജൂഡ് കുറിച്ചു. കമൽഹാസനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

"ഞാന്‍ സംവിധായകനെന്നോ അഭിനേതാവെന്നോ സിനിമാപ്രേമിയെന്നോ വിളിക്കപ്പെടുന്നുണ്ടെങ്കിൽ അതിന് കാരണം ഈ ബഹുമുഖ പ്രതിഭയാണ്. സ്‌ക്രീനിലും പുറത്തും അദ്ദേഹത്തിന്‍റെ മാജിക് കണ്ടാണ് ഞാൻ വളർന്നത്. സിനിമയുടെ ഈ സർവവിജ്ഞാനകോശത്തെ കണ്ടുമുട്ടാൻ കഴിഞ്ഞത് ശരിക്കും എന്‍റെ ഭാഗ്യമാണ്. എനിക്ക് ഇന്നുവരെ സംഭവിച്ച ഏറ്റവും നല്ല കാര്യമാണിത്. ഫാന്‍ ബോയ് നിമിഷം. അദ്ദേഹത്തെ കൺമുന്നിൽ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ വിറയ്ക്കുകയായിരുന്നു. എന്തൊരു തേജസ്സ്. നിങ്ങളെ സ്നേഹിക്കുന്നു സാർ"- എന്നാണ് ജൂഡ് കുറിച്ചത്.

Advertising
Advertising

2018 എന്ന സിനിമ ബോക്സോഫീസില്‍ തരംഗമായതോടെ തമിഴിലെ മുൻനിര നിർമാണ കമ്പനിയായ ലൈക്കയുടെ പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരവും ജൂഡിനെ തേടിയെത്തിയിരിക്കുകയാണ്. 150 കോടിയിലധികം തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയ 2018 വൈകാതെ ഒടിടിയിലുമെത്തി.

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആണെന്ന് ലൈക്ക പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചത്. അഭിനയിക്കുന്നവര്‍ ആരെന്നോ സിനിമയുടെ പേരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News