ഏറ്റവും കഠിനമായ പരീക്ഷണം നേരിടുന്നു, ഇടവേളയെടുക്കുകയാണ്: കജോള്‍

ഇന്‍സ്റ്റഗ്രാമിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്ത നിലയിലാണ്. കജോളിന് എന്തുപറ്റിയെന്ന് ആരാധകര്‍

Update: 2023-06-10 06:11 GMT

കജോള്‍

ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവെളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി കജോള്‍. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമാണ് കജോള്‍ ഇക്കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലെ ബാക്കി എല്ലാ പോസ്റ്റുകളും നീക്കം ചെയ്ത നിലയിലാണ്. ഇന്‍സ്റ്റഗ്രാമില്‍ 14.5 മില്യണ്‍ ഫോളോവേഴ്സുള്ള നടിയാണ് കജോള്‍.

"എന്‍റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് അഭിമുഖീകരിക്കുന്നു" എന്നാണ് കജോള്‍ കുറിച്ചത്. അടിക്കുറിപ്പായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമാണ് കജോള്‍ ഇങ്ങനെ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലെ ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും അപ്രത്യക്ഷമായെങ്കിലും പഴയ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല. കജോളിന് എന്തുപറ്റി എന്നാണ് ആരാധകരുടെ ചോദ്യം.

Advertising
Advertising

സലാം വെങ്കി ആണ് കാജോളിന്‍റെ അടുത്തകാലത്ത് റിലീസ് ചെയ്ത ചിത്രം. രേവതി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സിന്‍റെ ലസ്റ്റ് സ്റ്റോറീസ് 2 ലാണ് കജോള്‍ അടുത്തതായി അഭിനയിക്കുന്നത്. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, കഭി ഖുശി കഭി ഗം, ബാസിഗർ, ഗുപ്ത്, ദുഷ്മൻ, കുച്ച് കുച്ച് ഹോത്താ ഹെ, മൈ നെയിം ഈസ് ഖാൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് കജോള്‍.


Summary- Bollywood actress Kajol, on Friday afternoon, announced that she is taking a break from social media. The actress has deleted all her existing posts from Instagram, while her Twitter profile still has previous posts.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News