'ആഗ്രഹിച്ച രൂപത്തിലല്ലെങ്കില്‍ മേക്കപ്പിടൂ, സര്‍ജറി ചെയ്യരുത്'; കജോള്‍

കോസ്മെറ്റിക്ക് സർജറി സ്വന്തം അഭിപ്രായമായിരിക്കണം സമ്മർദം കൊണ്ട് ചെയ്യുന്നതാവരുതെന്നും കാജോൾ പറഞ്ഞു.

Update: 2023-07-06 12:28 GMT
Editor : anjala | By : Web Desk
Advertising

​മുംബെെ: കോസ്മെറ്റിക്ക് സർജറി ഒരിക്കലും സിനിമ മേഖലയിലേക്ക് കടന്നു വരുന്ന സ്ത്രീകൾക്ക് മേൽ സമ്മർദമാവാൻ പാടില്ലെന്ന് നടി കാജോൾ. നിങ്ങൾ ആ​ഗ്രഹിച്ച രൂപത്തിലല്ല ദെെവം സൃഷ്ടിച്ചിരിക്കുന്നതെങ്കിൽ മേക്കപ്പ് ഇടാം സർജറി ചെയ്യരുതെന്നും താരം പറഞ്ഞു. കോസ്മെറ്റിക്ക് സർജറി സ്വന്തം അഭിപ്രായമായിരിക്കണം സമ്മർദം കൊണ്ട് ചെയ്യുന്നതാവരുതെന്നും സൂം ചാനലിന് നൽകിയ അഭിമുഖത്തിൽ കാജോൾ പറഞ്ഞു.

സിനിമയിലേക്ക് കടന്നു വരാൻ ആ​ഗ്രഹിക്കുന്ന യുവതികൾക്ക് കൊടുക്കാനുളള ഉപദേശമെന്താണെന്ന ചേ​ദ്യത്തിന് സമ്മർദങ്ങളെ അതിജീവിക്കുന്നതിനെ കുറിച്ചും കോസ്മെറ്റിക്ക് സർജറി ചെയ്യുന്നതിനെതിരെയുമാണ് താരം സംസാരിച്ചത്.

‘ദൈവം നിങ്ങളെ ഒരു രൂപത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. അത് നിങ്ങൾ ആഗ്രഹിച്ച രൂപത്തിലല്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ മേക്കപ്പിടാം. സര്‍ജറിക്ക് പോകരുത്. കോസ്‌മെറ്റിക് സര്‍ജറി വ്യക്തിപരമായ അഭിപ്രായമായിരിക്കണം. 25 പേര്‍ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞതുകൊണ്ട് ഒരിക്കലും കോസ്‌മെറ്റിക് സര്‍ജറി ചെയ്യരുത്.’ കജോള്‍ പറഞ്ഞു.

പ്രായമാകുന്നതിനെ സ്വീകരിക്കണമെന്നും വീണ്ടും 16ാം വയസിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കാറില്ലെന്നും നടി പറഞ്ഞു. ‘പ്രായമാകുന്നതിനെ കുറിച്ചുളള ചിന്ത എല്ലാവരുടെയും തലയിലുള്ളതാണ്. ഇന്ന് ഞാന്‍ എങ്ങനെയിരിക്കുന്നോ അതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. എനിക്കിനിയും 16 വയസ്സിലേക്ക് പോവണ്ട. ഒരു ഷോര്‍ട്ട് സ്‌കേര്‍ട്ടും ക്രോപ്പ് ടോപ്പും ധരിച്ച് മഴയത്ത് ഡാന്‍സ് കളിക്കണ്ട. ഇന്ന് കിട്ടുന്ന കഥാപാത്രങ്ങളില്‍ ഞാൻ സന്തോഷവതിയാണ്.’ താരം പറഞ്ഞു.

ലസ്റ്റ് സ്റ്റോറീസാണ് ഒടുവില്‍ പുറത്തുവന്ന കജോളിന്റെ ചിത്രം. നാല് ഭാഗങ്ങളടങ്ങുന്ന ആന്തോളജി സിനിമ ലസ്റ്റ് സ്റ്റോറീസിൽ അമിത് രവീന്ദര്‍നാഥ് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിലാണ് കജോൾ അഭിനയിച്ചത്. സുജോയ് ഘോഷ്, ആര്‍. ബാല്‍ക്കി, കൊങ്കണ സെന്‍ ശര്‍മ്മ എന്നിവരാണ് ലസ്റ്റ് സ്റ്റോറീസിലെ മറ്റ് മൂന്ന് കഥകള്‍ സംവിധാനം ചെയ്തത്. അംഗദ് ബേദി, അമൃത സുഭാഷ്, തമന്ന, കുമുദ് മിശ്ര, മൃണാള്‍ താക്കൂര്‍, നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് ശര്‍മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News