9 ദിവസം 50 കോടി; ബോക്സ് ഓഫീസ് ചാമ്പി 'കണ്ണൂർ സ്ക്വാഡ്'

ഭീഷ്മപർവത്തിനുശേഷം 50 കോടി ക്ലബ്ബിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്ക്വാഡ്

Update: 2023-10-07 12:19 GMT
Editor : abs | By : Web Desk

മറ്റൊരു മമ്മൂട്ടി ചിത്രം കൂടി 50 കോടി ക്ലബ്ബില്‍. മമ്മൂട്ടിയെ നായകനാക്കി. ഛായാഗ്രാഹകനായിരുന്ന റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് ആണ് 9 ദിവസം കൊണ്ട് 50 കോടി ഗ്രോസ്  നേടിയത്. ഭീഷ്മപർവത്തിനുശേഷം അൻപത് കോടി നേടുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണിത്. റിലീസിന് ശേഷം ലഭിച്ച മൌത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ഗുണമായത്. 

ദുൽഖറിന്റെ നേതൃത്വത്തിലുള്ള വെഫേറർ ഫിലിംസ് ആണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിച്ചത്. കേരളത്തിൽ ആദ്യ ദിനം 167 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകാഭ്യർത്ഥന പ്രകാരം 300 ൽ പരം സ്‌ക്രീനുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്.

Advertising
Advertising

ചിത്രത്തെ അഭിനന്ദിച്ച് ദുൽഖർ സൽമാനും എത്തി. ‘‘കണ്ണൂർ സ്ക്വാഡിന്റെ എല്ലാ ടീം അം​ഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം ചിത്രത്തിന് നൽകുന്ന അവസാനമില്ലാത്ത സ്നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി’’.– ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

Full View

സെപ്റ്റംബർ 28ന് തിയറ്ററിലെത്തിയ ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News