കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ : മാര്‍ഷൽ ഒരുങ്ങുന്നു

സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഈശ്വരി റാവു, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു

Update: 2025-07-11 03:47 GMT
Editor : Jaisy Thomas | By : Web Desk

തീരൻ അധികാരം ഒൻഡ്രു, കൈതി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നടൻ കാർത്തിയും സംവിധായകൻ തമിഴ് (തനക്കാരൻ ഫെയിം) ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാർഷൽ ന്‍റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് ഐ വി വൈ എന്‍റര്‍ടെയ്ന്‍റ്സുമായി സഹകരിച്ചാണ് ചിത്രത്തിന്‍റെ നിർമാണം. രാമേശ്വരത്ത് നടക്കുന്ന മാർഷൽ എന്ന ഗ്രാൻഡ് പീരിയഡ് ആക്ഷൻ ഡ്രാമയിൽ കാർത്തിയുടെ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട കല്യാണി പ്രിയദർശൻ ആണ്.

സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഈശ്വരി റാവു, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയ് ശങ്കർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്‍റെ ഡി ഓ പി : സത്യൻ സൂര്യൻ, എഡിറ്റർ : ഫിലോമിൻ രാജ്, പ്രൊഡക്ഷൻ ഡിസൈനർ : അരുൺ വെഞ്ഞാറമൂട് എന്നിവരാണ്. 1960 കളിലെ രാമേശ്വരത്തെ പുനർനിർമ്മിക്കുന്ന വിപുലമായ സെറ്റുകളായിരിക്കും ചിത്രത്തിനായി ഒരുക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി മാർഷൽ തിയറ്ററുകളിലേക്കെത്തും. പി ആർ ഓ: പ്രതീഷ് ശേഖർ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News