'കെ.ജി.എഫും പുഷ്പയുമല്ല, കെഡി വേറെ കഥ'; 'കെഡി ദ ഡെവിള്‍' ടീസറിന് ഗംഭീര വരവേല്‍പ്പ്

ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിര്‍വാദ് സിനിമാസ് 'കെഡി ദ ഡെവിള്‍' മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും

Update: 2022-10-21 15:31 GMT
Editor : ijas

ധ്രുവ് സര്‍ജ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'കെഡി ദ ഡെവിള്‍' ടൈറ്റില്‍ ടീസര്‍ ബെംഗളൂരുവിലെ പ്രൗഢ ഗംഭീര സദസ്സില്‍ റിലീസ് ചെയ്തു. മലയാളത്തിന്‍റെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന്‍റെ ശബ്ദസാന്നിധ്യത്തോടെ പുറത്തിറങ്ങിയ ടീസര്‍ സിനിമാ ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ബെംഗളൂരുവിലെ ഒറിയോണ്‍ മാളില്‍ വെച്ച് നടന്ന ടീസര്‍ റിലീസില്‍ സിനിമാ രംഗത്തെ പ്രമുഖ താരങ്ങളും നിര്‍മാതാക്കളും സംവിധായകരും പങ്കെടുത്തു. കന്നഡ, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലെ സൂപ്പര്‍ താരങ്ങളാണ് സിനിമയുടെ ടീസറിന് ശബ്ദം നല്‍കിയിരിക്കുന്നത്. കന്നഡ ഭാഷയില്‍ സംവിധായകന്‍ പ്രേമും, തമിഴില്‍ വിജയ് സേതുപതിയും ഹിന്ദിയില്‍ സഞ്ജയ് ദത്തുമാണ് ടീസറിന് ശബ്ദം നല്‍കിയിരിക്കുന്നത്.

Advertising
Advertising
Full View

കെ.ജി.എഫില്‍ നിന്നും പുഷ്പയില്‍ നിന്നും വ്യത്യസ്തമായ കഥയാണ് കെഡിക്കെന്ന് സംവിധായകന്‍ പ്രേം പറഞ്ഞു. നന്മയുള്ളയിടത്തെല്ലാം തിന്മയുണ്ട്. രാമനുള്ളിടത്ത് രാവണനുമുണ്ട്. ഈ സിനിമക്കും ഇതുപോലെയൊരു കഥയാണ് പറയാനുള്ളത്. ആക്ഷന് പുറമേ പ്രണയവും നല്ലൊരു സന്ദേശവും ചിത്രത്തിന് നല്‍കാനുണ്ടെന്നും പ്രേം പറഞ്ഞു.

കന്നഡയില്‍ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് സിനിമ തിയറ്ററുകളിലെത്തിക്കുമ്പോള്‍ അനില്‍ തടാനിയുടെ എ.എ ഫിലിംസ് ആണ് ഹിന്ദിയില്‍ സിനിമ എത്തിക്കുന്നത്. തെലുഗു സിനിമാ രംഗത്തെ ഏറ്റവും വലിയ പേരായ 'വരാഹി ചലന ചിത്രം' സിനിമ തെലുഗില്‍ റിലീസിനെത്തിക്കും. ഉദയനിഥി സ്റ്റാലിന്‍റെ റെഡ് ജിയന്‍റ് മൂവീസ് തമിഴിലും ആന്‍റണി പെരുമ്പാവൂരിന്‍റെ ആശിര്‍വാദ് സിനിമാസ് മലയാളത്തിലും കെഡി പ്രദര്‍ശനത്തിനെത്തിക്കും. കന്നഡ, ഹിന്ദി, തമിഴ്, തെലുഗ്, മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ധ്രുവ് സർജയുടെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കുള്ള ചിത്രം നിർമിക്കുന്നത് കെവിഎൻ പ്രൊഡക്‌ഷൻസ് ആണ്. ഷോമാൻ പ്രേം ആണ് സംവിധാനം. സംഗീതം അർജുൻ ജന്യ. ഛായാഗ്രഹണം വില്യം ഡേവിഡ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News