നായകനായി കിരീടി റെഡ്ഡി; ജൂനിയർ നാല് ഭാഷകളിലെത്തും
സൂപ്പര്‍സ്റ്റാര്‍ ഗാലി ജനാർദന റെഡ്ഡിയുടെ മകൻ കിരീടി റെഡ്ഡി സാന്‍ഡല്‍വുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിന് ജൂനിയർ എന്നാണ് പേരിട്ടത്. ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ എസ്.എസ് രാജമൗലി കിരീടിയുടെ കഠിനാധ്വാനത്തെയും അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് കിരീടി. രാധാകൃഷ്ണ റെഡ്ഡി സംവിധാനം ചെയ്യുന്ന ജൂനിയർ നിർമിക്കുന്നത് തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ വാരാഹി ഫിലിം പ്രൊഡക്ഷൻസ് ആണ്. വാരാഹി പ്രൊഡക്ഷൻ ഹൗസിന്റെ പതിനഞ്ചാമത്തെ ചിത്രം കൂടിയാണിത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിൽ നിർമിക്കുന്ന ഈ ചിത്രത്തിലൂടെ കിരീടി ഒരേ സമയം നാല് ഭാഷകളിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. വി രവിചന്ദ്രൻ, ജെനീലിയ റിതേഷ് ദേശ് മുഖ്, ശ്രീലീല തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദാണ് സംഗീതമൊരുക്കിയത്. കെ സെന്തിൽ കുമാർ ഛായാഗ്രഹണം. രവീന്ദറാണ് കലാസംവിധാനം. പീറ്റർ ഹെയ്‌നാണ് ആക്ഷന്‍.