മോഡലുകള്‍ മാറിനില്‍ക്കും; ഉത്സവപ്പറമ്പില്‍ ബലൂണ്‍ വില്‍ക്കാനെത്തിയ നാടോടി പെണ്‍കുട്ടിയുടെ കിടിലന്‍ മേക്കോവര്‍

ഒരു നാടോടി പെണ്‍കുട്ടിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

Update: 2022-03-04 07:03 GMT
Editor : Jaisy Thomas | By : Web Desk

ഫോട്ടോഷൂട്ടുകളുടെയും മേക്കോവറുകളുടെയും കാലമാണിന്ന്. സിനിമാതാരങ്ങളുടെയും സാധാരണക്കാരുടെയും പല തരത്തിലുള്ള മേക്കോവറുകള്‍‌ നാം കണ്ടിട്ടുണ്ട്. ഒരു നാടോടി പെണ്‍കുട്ടിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കണ്ണൂർ അണ്ടല്ലൂർക്കാവിലെ ഉത്സവപ്പറമ്പിലൂടെ ബലൂൺ വിൽക്കാൻ ഇറങ്ങിയപ്പോഴാണ് ഫോട്ടോഗ്രാഫറായ അർജുൻ ഒരു നാടോടി പെൺകുട്ടിയെ കാണുന്നത്. ബലൂണുകളും കയ്യിൽ പിടിച്ച് നടക്കുന്ന ആ നാടോടി പെൺകുട്ടിയുടെ തീഷ്ണമായ നോട്ടം അർജുൻ തന്‍റെ ക്യാമറയില്‍ പകർത്തി. അവളുടെ ചിരിയും ചലനങ്ങളും അടങ്ങിയ ചിത്രങ്ങള്‍ നിമിഷനേരെ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

Advertising
Advertising

ചിത്രങ്ങൾ പെൺകുട്ടിയെയും അവളുടെ അമ്മയെയും കാണിച്ചതോടെ അവര്‍ക്കും സന്തോഷമായി. കിസ്ബു എന്നായിരുന്നു അവളുടെ പേര്. രാജസ്ഥാന്‍ സ്വദേശികളായിരുന്നു ഇവര്‍. പിന്നീട് കിസ്‍ബുവിനെ മോഡലാക്കി മേക്കോവർ ഫോട്ടോഷൂട്ട് നടത്താനും അർജുനും സുഹൃത്ത് ശ്രേയസും തീരുമാനിച്ചു.


ങ്ങനെ സ്റ്റൈലിസ്റ്റ് രമ്യയുടെ മേക്കോവറിൽ കിസ്ബു മലയാളി മങ്കയായി ഒരുങ്ങി. സെറ്റ് സാരിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞെത്തിയ കിസ്ബു കൂടുതല്‍ സുന്ദരിയായി. മേക്കോവര്‍ നടത്തിയ കിസ്ബുവിനെ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഫോട്ടോ വൈലായതോടെ നിരവധി അവസരങ്ങളും കിസ്ബുവിനെ തേടിയെത്തിയിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News