'നിന്നെ സിംഹക്കൂട്ടിലാണോടാ പ്രസവിച്ചത്'; ഗ്ർർർ ജൂൺ 14ന് തിയേറ്ററുകളിൽ

പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

Update: 2024-06-09 03:17 GMT
Editor : Sikesh | By : Web Desk

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർ എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണം. ഒരു പ്രത്യേക സാഹചര്യത്തിൽ സിംഹക്കൂട്ടിൽ അകപ്പെട്ടുപോകുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം ഒരു മുഴുനീള ഹാസ്യവിരുന്നാകുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ഗ്ർർർന്റെ മുൻപു പുറത്തിറങ്ങിയ ടീസറിനും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും 'ദർശൻ' എന്നു പേരുള്ള സിംഹമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ജൂൺ 14ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പുറത്തിറങ്ങും.

Advertising
Advertising

കുഞ്ചാക്കോയെയും സുരാജിനെയും കൂടാതെ അനഘ, അലൻസിയർ, മഞ്ജു പിള്ള, രാജേഷ് മാധവൻ, ശ്രുതി രാമചന്ദ്രൻ, ധനേഷ് ആനന്ദ്, രാകേഷ് ഉഷാർ, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്. 'ഗർർർ-ന്റെ സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നത് സിനിഹോളിക്‌സ് ആണ്. സംവിധായകൻ ജയ് കെയും പ്രവീൺ എസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

ഛായാഗ്രഹണം: ജയേഷ് നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെന്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്‌സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: ഞഖ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News