മലൈക്കോട്ടൈ വാലിബന്‍ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോയതാണ്, എന്നും ഉപകാരിയായ സഹപ്രവര്‍ത്തകന്‍; കാര്‍ത്തിക് ചെന്നൈയുടെ ഓര്‍മയില്‍ സിനിമാലോകം

ചലച്ചിത്ര രംഗത്ത് ഡ്രൈവറായി പ്രവർത്തിച്ചു തുടങ്ങിയ കാർത്തിക് ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് മാനേജരായി പ്രവർത്തിച്ചു തുടങ്ങുന്നത്

Update: 2023-05-29 10:56 GMT
Editor : Jaisy Thomas | By : Web Desk

കാര്‍ത്തിക് ചെന്നൈ

Advertising

ചെന്നൈ: ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ അംഗം കാർത്തിക് ചെന്നൈ അന്തരിച്ചു. ചലച്ചിത്ര രംഗത്ത് ഡ്രൈവറായി പ്രവർത്തിച്ചു തുടങ്ങിയ കാർത്തിക് ഒന്നാമൻ എന്ന ചിത്രത്തിലൂടെയാണ് മാനേജരായി പ്രവർത്തിച്ചു തുടങ്ങുന്നത് . മോഹൻലാൽ , ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കൊട്ടൈ വാലിബനിൽ വർക്ക്‌ ചെയ്ത് ഇന്നലെ രാത്രി ഹോട്ടൽ മുറിയിലേക്ക് പോയതായിരുന്നു . ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം.

ചെന്നൈയിൽ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദർശികളിൽ പ്രധാനിയായിരുന്ന കാർത്തിക് ചെന്നൈ കർമ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികൾ കൊണ്ടും സിനിമാ പ്രവർത്തകർക്കിടയിൽ വളരെയേറെ പ്രിയങ്കരനായിരുന്നു . സംസ്കാരം നാളെ രാവിലെ 11ന് ചെന്നൈയിൽ നടക്കും.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ കാര്‍ത്തികിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ''സമർഥനായ ഒരു ലെയ്സൺ ഓഫീസർ എന്ന നിലയിൽ, സൗമ്യമായ പെരുമാറ്റം കൊണ്ടും കഠിനപ്രയത്നം കൊണ്ടും മലയാള സിനിമയുടെ ഭാ‍ഗമായി മാറിയ, പ്രിയപ്പെട്ട കാർത്തിക് ചെന്നൈ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. വേദനയോടെ ആദരാഞ്ജലികൾ.'' മോഹന്‍ലാല്‍ കുറിച്ചു.

''വളരെ വിഷമത്തോടെയാണ് ഈ മരണവാർത്ത അറിയിക്കുന്നത് ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. കാർത്തിക് ചെന്നൈ അന്തരിച്ചു.ഇന്നലെ രാത്രിയും ചെന്നൈയിൽ ചിത്രീകരണം നടക്കുന്ന"മല്ലൈകോട്ടെ വാലിബനിൽ" വർക്ക്‌ ചെയ്തിട്ട് വീട്ടിലേക്ക് പോയതാണ്. എന്നും വളരെ ഉപകാരിയായ ഒരു സഹപ്രവർത്തകമായിരുന്നു..എന്റെ സിനിമ ജീവിതം തുടങ്ങുന്നത് മുതൽ 30 വർഷങ്ങളുടെ സൗഹൃദം'' നിര്‍മാതാവ് ഷിബു ജി.സുശീലന്‍ കുറിച്ചു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News