താരസംഘടനയെ 18 വര്‍ഷം മുന്നിൽ നിന്ന് നയിച്ചു; പ്രതിസന്ധികളെ സ്വതസിദ്ധമായ രീതിയിൽ നേരിട്ട നേതാവ്

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ പുറത്താക്കിയത് അടക്കമുളള സംഭവവികാസങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും താരസംഘടനയ്ക്ക് കോട്ടം തട്ടാതെ നെടുംതൂണായി നിന്നു.

Update: 2023-03-27 02:26 GMT

മലയാള സിനിമാ താരസംഘടനയായ അമ്മയെ 18 വര്‍ഷമാണ് ഇന്നസെന്‍റ് മുന്നിൽ നിന്ന് നയിച്ചത്. ഇന്നസെന്റിന്റെ കാലത്ത് എറെ പ്രതിസന്ധികളാണ് അമ്മ നേരിട്ടത്. പ്രതിസന്ധികളെ എല്ലാം പരിഹരിക്കാന്‍ താരം തന്റെ സ്വതസിദ്ധമായ രീതിയിൽ നേരിട്ടു. ഇതര ഭാഷാ സിനിമാ സംഘടന പോലും മാതൃകയാക്കുന്ന രീതിയില്‍ താരസംഘടനയെ ഉയര്‍ത്തിയതില്‍ ഇന്നസെന്‍റിന്‍റെ നേതൃപാടവം ശ്രദ്ധേമായിരുന്നു.

ഐകകണ്ഠ്യേനയായിരുന്നു താരങ്ങൾ അവരുടെ നാഥനായി രണ്ട് പതിറ്റാണ്ടോളം കാലം ഇന്നസെന്റിനെ നിശ്ചയിച്ചത്. അവശ കലാകാരന്മാര്‍ക്കുളള കൈനീട്ടം പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കി.

Advertising
Advertising

പ്രകൃതി ദുരന്തങ്ങളിൽ സർക്കാരിനോടൊപ്പം കൈകോർത്തു പിടിച്ചു. ഇന്നസെന്‍റ് എന്ന പൊതുപ്രവര്‍ത്തകനെയും നേതൃപാടവവും മലയാളികള്‍ അടുത്തറിഞ്ഞത് താരസംഘടനയിലൂടെയായിരുന്നു. നടന്‍ തിലകനും സംവിധായകന്‍ വിനയനും സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ വിവാദങ്ങളെ തൻമയത്തത്തോടെ ഇന്നസെന്‍റ് നേരിട്ടു.

നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ പുറത്താക്കിയത് അടക്കമുളള സംഭവവികാസങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും താരസംഘടനയ്ക്ക് കോട്ടം തട്ടാതെ നെടുംതൂണായി നിന്നു. ഏത് പ്രതികൂല സാഹചര്യങ്ങളെയും ഒരു ചിരിയിലൂടെ കൈപ്പിടിയിലൊതുക്കാനുളള അസാമാന്യ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു.

എം.പിയായിരിക്കുമ്പോഴും അമ്മയുടെ നേതൃസ്ഥാനത്ത് ഇന്നസെന്‍റ് തുടരണമെന്നത് താരങ്ങളുടെ നിര്‍ബന്ധമായിരുന്നു. സ്വയം രാജിവച്ച് ഒഴിയുന്നതു വരെ ഇന്നസെന്‍റിന്‍റെ നേതൃപാടവം ആരും ചോദ്യം ചെയ്തില്ല. 2018ൽ നടന്‍ മോഹന്‍ലാലിന് പദവി കൈമാറുമ്പോള്‍ അമ്മയെന്ന താരസംഘടനയുടെ നേതൃപദവി ആര്‍ക്കും മാതൃകയാക്കാവുന്ന തരത്തിലാക്കിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News