വി.കെ.പി-എസ് സുരേഷ് ബാബു ടീമിന്റെ 'ലൈവ്'; രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

അൽഫോൻസ് ജോസഫ് സംഗീതം നിർവഹിച്ഛ് മംമ്ത മോഹൻദാസ് ആലപിച്ചിരിക്കുന്ന ഗാനം മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിട്ടുള്ളത്

Update: 2023-05-06 13:08 GMT

മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ പ്രമേയമായി എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് സംവിധാനം ചെയുന്ന 'ലൈവ്' എന്ന ചിത്രത്തിലെ രണ്ടാം ഗാനം 'ആലാപനം' പുറത്തിറങ്ങി. അൽഫോൻസ് ജോസഫ് സംഗീത സംവിധാനം നിർവഹിച്ച് മംമ്ത മോഹൻദാസ് ആലപിച്ചിരിക്കുന്ന ഗാനം മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിട്ടുള്ളത്.

കവിയും ഗാനരചയിതാവുമായ വിവേക് മുഴക്കുന്നിന്റെതാണ് വരികൾ. അഡിഷണൽ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എൻജിനിയറിങ് എന്നിവ നിർവഹിച്ചിരിക്കുന്നത് നിതിൻ സാബു ജോൺസൻ അനന്ദു പൈ എന്നിവരാണ്. ഗിറ്റാർ കൈകാര്യം ചെയ്തത് അൽഫോൻസ് ജോസഫാണ്. മുൻപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ആദ്യ ഗാനത്തിനും ട്രെയിലറിനും പ്രേക്ഷകരിൽ നിന്നും വൻപ്രതികരണമാണ് ലഭിച്ചത്. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Advertising
Advertising

ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ്. ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് രാധ എന്നിവരും ചിത്രത്തിന്റെ ശക്തമായ ഭാഗമാണ്.

ട്രെൻഡ്സ് ആൻഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ബാബു മുരുകനാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ നിർവഹിച്ചത് അജിത് എ. ജോർജ്. മേക്കപ്പ് രാജേഷ് നെന്മാറ. കോസ്റ്റ്യൂം ആദിത്യ നാനു. ജിത് പിരപ്പൻകോട് ആണ് പ്രൊഡക്ഷൻ കണ്ട്രോളർ. ലിജു പ്രഭാകർ ആണ് കളറിസ്റ്റ്. ടിപ്‌സ് മലയാളത്തിനാണ് ഓഡിയോ അവകാശം. ഡിസൈനുകൾ നിർവഹിക്കുന്നത് മാ മി ജോ. സ്റ്റോറീസ് സോഷ്യൽസിന് വേണ്ടി സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്. ഗാനം യൂട്യൂബിൽ സ്ട്രീമിങ്ങിന് ലഭ്യമാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News