ഷഹീൻ സിദ്ദിഖ് നായകനാകുന്ന 'മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ' മെയ് 1ന് തിയറ്ററുകളിൽ

ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു

Update: 2025-04-29 10:01 GMT
Editor : Jaisy Thomas | By : Web Desk

ഐമാക്ക് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. കെ.ടി. ഹാരിസ് തിരക്കഥയും നിർമാണവും നിർവ്വഹിച്ച് നാസർ ഇരിമ്പിളിയം സംവിധാനം ചെയ്ത 'മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ' മെയ് 1ന് തിയറ്ററുകളിൽ എത്തും. പ്രായം ചെന്ന ഒരു അച്ഛന്‍റെയും യുവാവായ മകന്‍റെയും ആത്മ ബന്ധത്തിന്‍റെ കഥ പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തിൽ രസകരമായ രീതിയിൽ പറയുന്ന സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു.

ലാൽ ജോസ് , അബു വളയംകുളം, നാദി ബക്കർ , നജീബ് കുറ്റിപ്പുറം , ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേൺ പ്രഭാകരൻ രജനി എടപ്പാൾ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡോ. അർജുൻ പരമേശ്വർ, ഷാജഹാൻ കെ.പി. എന്നിവരാണ് സഹ നിർമാതാക്കൾ . സംഗീതം- മുസ്തഫ അമ്പാടി, ഗാനരചന-റഫീഖ് അഹമ്മദ്, മൊയ്തീൻ കുട്ടി.എൻ, പാടിയവർ-സിതാര കൃഷ്ണകുമാർ, ഹരിചരൺ, , ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ. കാമറ-വിവേക് വസന്ത ലക്ഷ്മി , ക്രിയേറ്റീവ് ഡയറക്ടർ& എഡിറ്റർ അഷ്ഫാക്ക് അസ് ലം,

പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പ്രൊഡക്ഷൻ' ഡിസൈൻ രാജീവ് കോവിലകം, പിആർഒ : എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടർ അബു വളയംകുളം, ആർട് ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബാബു ജെ രാമൻ, ലൊക്കേഷൻ മാനേജർ അഫ്നാസ് താജ്, മീഡിയ മാനേജർ ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി.സി., സായ് രാജ് കൊണ്ടോട്ടി. എഫ്എൽഎക്സ് സ്കേപ് സ്റ്റുഡിയോ ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News