'നിങ്ങളിത് വിശ്വസിക്കുമോ '? സഹപാഠികള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോ വൈറല്‍

മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങള്‍ക്ക് നിരവധി രസകരമായ കമെന്റുകളാണ് വരുന്നത്

Update: 2022-01-08 17:01 GMT

മമ്മൂട്ടിയുടെ സൗന്ദര്യം എന്നും സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമാണ്. പ്രായം കൂടും തോറും സൗന്ദര്യം കൂടുന്ന മമ്മുട്ടിയുടെ, സുഹൃത്തുക്കളോടൊപ്പമുള്ള പുതിയ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്.

Full View

മഹാരാജാസ് കോളേജില്‍ നടന്ന റീ യൂണിയനിടെ എടുത്ത ചിത്രങ്ങള്‍ക്ക് നിരവധി രസകരമായ കമെന്റുകളാണ് വരുന്നത്. 'ഇത് എഡിറ്റിംങ് ആണോ, അവിശ്വസനീയം,  ഇതേതാ ഒരു പയ്യന്‍,നിങ്ങളിത് വിശ്വസിക്കുമോ' എന്നിങ്ങനെ പോകുന്നു കമെന്റുകള്‍.

മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സാണ് ചിത്രം പങ്കുവെച്ചത്. 'കോളേജ് സുഹൃത്തുക്കളോടൊപ്പം മമ്മൂക്ക ' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള  സിനിമ. ചിത്രം 24ന് റിലീസ് ചെയ്യും. കെ മധു സംവിധാനം ചെയ്യുന്ന സി.ബി.ഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News