'നായികയ്ക്കു പുറമെ ഗായികയും'- അജിത് ചിത്രത്തിൽ പാടാനൊരുങ്ങി മഞ്ജു വാര്യർ

മഞ്ജു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

Update: 2022-11-27 16:19 GMT

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യർ. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ അജിത് നായകനാകുന്ന പുതിയ തമിഴ്ചിത്രം 'തുനിവ്'ലാണ് നായികയായി എത്തുന്നത്. നായികയ്ക്ക് പുറമെ സിനിമയിലെ ഒരു പാട്ടും മഞ്ജു പാടുന്നുണ്ട്.

മഞ്ജു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജിബ്രാനാണ്.

ജിബ്രാന് വേണ്ടി പാടുന്നതിന്റെ ത്രില്ലിലാണെന്നും തുണുവിൽ പാടാൻ അവസരം കിട്ടിയതിൽ സന്തോഷവതിയാണെന്നും മഞ്ജു ട്വിറ്ററിൽ കുറിച്ചു.

Advertising
Advertising

നീരവ് ഷാ ഛായാഗ്രഹണവും ചിത്രസംയോജനൃം വിജയ് വേലുക്കുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്.

നീണ്ട ഇടവേളകൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജുവാര്യർ ധനുഷ് നായകനായ അസുരനു ശേഷം  അഭിനയിക്കുന്ന തമിഴ്‌ സിനിമയാണിത്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും.

മലയാളത്തിൽ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ പാടിയ 'കിം കിം കിം' എന്ന ഗാനം ഹിറ്റായിരുന്നു. ഇതിന്റെ തമിഴ് പതിപ്പിലും മഞ്ജു വാര്യർ പാടിയിരുന്നു. 1999 ൽ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ 'ചെമ്പഴുക്ക' എന്ന ഗാനം യേശുദാസിനൊപ്പം പാടിയിരുന്നു. കൂടാതെ ജോ ആന്ഡ് ബോയ്, ജാക്ക്ആൻ ജിൽ, കയറ്റം എന്നീ ചിത്രത്തിലും താരം ഗായികയായി എത്തി. ആയിഷ, കയറ്റം, നയൻ എംഎം, വെള്ളരിക്കാ പട്ടണം എന്നിവയാണ് മഞ്ജുവിന്റെ റീലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News