നടി മീര വാസുദേവ് വിവാഹിതയായി; വരൻ ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

കോയമ്പത്തൂരിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹചടങ്ങുകൾ

Update: 2024-05-25 04:06 GMT

നടി മീര വാസുദേവ് വിവാഹിതയായി. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകളുടെ ചിത്രം മീര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹചടങ്ങുകൾ.

"ഞാനും വിപിനും ഇന്ന് രജിസ്റ്റർ ചെയ്ത് ഔദ്യോഗികമായി വിവാഹിതരായി. പാലക്കാട് ആലത്തൂർ സ്വദേശിയായ വിപിൻ ഛായാഗ്രാഹകനാണ്, അന്താരാഷ്ട്ര തലത്തിൽ അവാർഡ് ജേതാവുമാണ്. 2019 മുതൽ ഒരേ പ്രോജക്ടിൽ ജോലി ചെയ്ത് തുടങ്ങിയ പരിചയമാണ് ഞങ്ങളുടേത്. അത് വിവാഹത്തിലെത്തി. കോയമ്പത്തൂരിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. ഇത്രയും നാൾ എനിക്ക് തന്നെ സ്‌നേഹവും പിന്തുണയുമെല്ലാം വിപിനോടും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണ്". മീര കുറിച്ചു.

Advertising
Advertising

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ മീര, 'തന്മാത്ര' എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്. കുറച്ച് നാളായി സീരിയലുകളിലും സജീവമാണ്. മീര പ്രധാന കഥാപാത്രമായ കുടുബംവിളക്ക് എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിപിൻ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News