'മാറളിയാ' പോത്തനളിയനെ തള്ളിമാറ്റുന്ന ജെയ്സന്‍; മിന്നൽ മുരളിയിലെ രസകരമായ മേക്കിങ് വിഡിയോ

ടൊവിനോ തോമസും അജു വര്‍ഗീസും തമ്മിലുള്ള കോമ്പിനേഷന്‍ സീനിന്‍റെ മേക്കിംഗ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്

Update: 2022-01-06 06:57 GMT
Editor : Jaisy Thomas | By : Web Desk

കാണുന്നവരുടെ എല്ലാം കയ്യടി നേടി മിന്നല്‍ മുരളി ഇങ്ങനെ പാറിപ്പറന്നുകൊണ്ടിരിക്കുകയാണ്. നായകനും വില്ലനും ഉള്‍പ്പെടെ ചിത്രത്തിലെ ഒരു ചെറിയ രംഗത്തില്‍ പോലും അഭിനയിച്ചവരെപ്പോലും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് സോഷ്യല്‍മീഡിയ. മിന്നല്‍ മുരളിയുമായി ബന്ധപ്പെട്ട വാര്‍ത്തകളെയും വിശേഷങ്ങളെയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റേതായി പുറത്തുവന്ന മേക്കിംഗ് വീഡിയോയാണ് വൈറലാകുന്നത്.

ടൊവിനോ തോമസും അജു വര്‍ഗീസും തമ്മിലുള്ള കോമ്പിനേഷന്‍ സീനിന്‍റെ മേക്കിംഗ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇടിമിന്നലേറ്റ് അമാനുഷിക ശക്തി കിട്ടുന്ന ജെയ്സന്‍ പോത്തനളിയനെ തള്ളിമാറ്റുന്നതാണ് വീഡിയോയിലുള്ളത്. അജു വര്‍ഗീസ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ''അപ്പോൾ അവൻ ആണ് ഇവൻ.അപ്പനെ എടുത്തു എറിഞ്ഞിട്ടു ഒന്ന് നോക്കാതെ പോകുന്ന ജോസ്‌മോനെ.... എടാ....'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Advertising
Advertising

ക്രിസ്മസ് തലേന്ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത മിന്നൽ മുരളി സിനിമ രണ്ടാഴ്ച പിന്നിടുമ്പോൾ ആഗോളതലത്തിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. കൂടാതെ 30 രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന്‍റെ ടോപ്പ് 10 ലിസ്റ്റിൽ മിന്നൽ മുരളിയുണ്ട്. അതിനിടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗമുണ്ടാകുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News