മിര്‍സാപൂര്‍ താരം ബ്രഹ്മ മിശ്ര വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം അഴുകിയ നിലയില്‍

കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു 36കാരനായ മിശ്ര താമസിച്ചിരുന്നത്

Update: 2021-12-03 05:44 GMT
Editor : Jaisy Thomas | By : Web Desk

മിര്‍സാപൂര്‍ എന്ന വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡിലെ യുവ നടന്‍ ബ്രഹ്‌മ മിശ്രയെ മുംബൈ വെര്‍സോവയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശുചിമുറിയില്‍ കിടക്കുന്ന നിലയില്‍ കണ്ട മൃതദേഹം ഭാഗികമായി അഴുകിയിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി ഫ്‌ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു 36കാരനായ മിശ്ര താമസിച്ചിരുന്നത്. മരണം ഹൃദായാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് മിശ്രയെ പുറത്ത് കണ്ടത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഭോപ്പാലിലാണ് മിശ്രയുടെ കുടുംബം.

Advertising
Advertising

ആമസോണ്‍ പ്രൈമിലെ മിര്‍സാപൂര്‍ എന്ന സീരീസില്‍ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. ഹസീന്‍ ദില്‍റുബ (2021), കേസരി (2019), ചോര്‍ ചോര്‍ സൂപ്പര്‍ ചോര്‍ (2013) എന്നിവയാണ് മിശ്ര അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മിശ്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍ അനുശോചിച്ചു.'' ഇന്ന് എന്‍റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. മിശ്രയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു'' മിര്‍സാപൂരിലെ മറ്റൊരു താരമായ അലി ഫൈസല്‍ കുറിച്ചു. 

 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News