'അബദ്ധം പറ്റിയതാണ്, കളര്‍ മാറിപ്പോയി'; മേക്ക് ഓവറില്‍ പ്രതികരണവുമായി പ്രയാഗ മാര്‍ട്ടിന്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പ്രസ്മീറ്റിനിടയിലാണ് താരം തന്റെ പുതിയ ലുക്കിനെ കുറിച്ച് തുറന്ന് പറഞ്ഞത്

Update: 2023-02-09 10:21 GMT

കൊച്ചി: പ്രേക്ഷകർക്ക് ഏറെ സുപരിതയായ താരമാണ് പ്രയാഗ മാർട്ടിൻ. പ്രയാഗ ഈയിടെ നടത്തിയ മേക്ക് ഓവർ ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. മുടി ക്രോപ്പ് ചെയ്ത് കളറടിച്ച് പ്രസ്മീറ്റിനെത്തിയ താരത്തെ കണ്ട് ആരാധകർ ഞെട്ടി. എന്നാൽ മേക്ക് ഓവറിനെക്കുറിച്ചുള്ള താരത്തിന്റെ മറുപടിയാണ് ആരാധകരെ ശരിക്കും ഞെട്ടിച്ചത്.

ഈ മേക്ക് ഓവർ താൻ ഉദ്ദേശിച്ചതല്ലെന്നും ഒരു അബദ്ധം പറ്റിയതാണെന്നുമാണ് പ്രയാഗ പറയുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത പ്രസ്മീറ്റിനിടയിലാണ് താരം തന്റെ പുതിയ ലുക്കിനെ കുറിച്ച് തുറന്ന് പറഞ്ഞത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബസിഡറാണ് പ്രയാഗ.

Advertising
Advertising

സി.സി.എല്ലിന് വേണ്ടിയല്ല മേക്ക് ഓവർ നടത്തിയത്. മേക്ക് ഓവർ നടത്തണമെന്ന് പോലും ഉദ്ദേശിച്ചിരുന്നില്ല. മുടി കളർ ചെയ്യാൻ പോയപ്പോൾ അബദ്ധം പറ്റിയതാണ്. ഈ കളറല്ല ഞാൻ ഉദ്ദേശിച്ചിരുന്നത്. കളർ ചെയ്തുവന്നപ്പോൾ ഇങ്ങനെ ആയിപ്പോയതാണ്. അല്ലാതെ മനഃപ്പൂർവം ലുക്ക് മാറ്റിയതല്ല സിനിമയിൽ നിന്ന് തത്ക്കാലം കുറച്ചുകാലത്തേക്ക് അവധിയെടുക്കുകയാണ്.

വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അവധിയെടുക്കുന്നത്. ഇപ്പോൾ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട്തന്നെ ഏത് ലുക്കായാലും കുഴപ്പമില്ല. പ്രയാഗ പറഞ്ഞു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലാണ് പ്രയാഗ അവസാനമായി അഭിനയിച്ചത്.




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News