സെൻസർ കടന്ന് ഉടുമ്പൻചോല വിഷൻ; ഇനി തിയേറ്റർ പോരാട്ടം!

യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു; ഒക്ടോബർ 23ന് റിലീസ്

Update: 2026-10-22 04:58 GMT
Editor : geethu | Byline : Web Desk

റിലീസ് വിശേഷങ്ങളിലൂടെ ഓൺലൈൻ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ‘ഉടുമ്പൻചോല വിഷൻ’ പുതിയ അപ്‌ഡേറ്റുമായി എത്തുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. ഒക്ടോബർ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

നവാഗത സംവിധായകൻ സലാം ബുഖാരിയുടെ ചിത്രത്തിൽ മാത്യു തോമസ്, ശ്രീനാഥ് ഭാസി, മിലിന്ദ് സോമൻ, ദിലീഷ് പോത്തൻ, സിദ്ദിഖ്, സുദേവ് നായർ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നു.

എ ആൻഡ് ആർ മീഡിയ ലാബ്സിന്റെയും യു.ബി. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാധ്യമപ്രവർത്തനത്തിന്റെ ലോകവും അധികാരത്തിനായുള്ള മത്സരങ്ങളും പ്രമേയമാക്കുന്ന ചിത്രം റിലീസിനായി ഒരുങ്ങുമ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷയും ഉയരുകയാണ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News