സംഗീത സംവിധായകന്‍ റിക്കി കേജിന് മൂന്നാം തവണയും ഗ്രാമി അവാര്‍ഡ്

ലോകപ്രശസ്ത റോക്ക് ബാൻഡായ ദി പൊലീസിന്റെ ഡ്രമ്മറായ സ്റ്റുവർട്ട് കോപ്‌ലാൻഡുമായാണ് ഇദ്ദേഹം ഇത്തവണ അവർഡ് പങ്കിട്ടത്

Update: 2023-02-07 12:52 GMT

ലോസാഞ്ചലസ്: പ്രശസ്ത സംഗീത സംവിധായകൻ റിക്കി കേജിന് ഗ്രാമി അവാർഡ്. സംഗീത ലോകത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന പുരസ്‌കാരം മൂന്നാം തവണയാണ് കേജ് സ്വന്തമാക്കുന്നത്. ഇതോടെ മൂന്ന് ഗ്രാമി പുരസ്‌കാരങ്ങൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി റിക്കി കേജ്.


ലോകപ്രശസ്ത റോക്ക് ബാൻഡായ ദി പൊലീസിന്റെ ഡ്രമ്മറായ സ്റ്റുവർട്ട് കോപ്‌ലാൻഡുമായാണ് ഇദ്ദേഹം ഇത്തവണ അവർഡ് പങ്കിട്ടത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് 65ാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ലോസ് ഏഞ്ചൽസിലെ ക്രിപ്റ്റോ അരീനയിലാണ് പരിപാടി നടന്നത്. ചടങ്ങില്‍  ലോകപ്രശ്തരായ ഒട്ടേറെ പേരാണ് പങ്കെടുത്തത്.

Advertising
Advertising



അമേരിക്കന്‍ പ്രഥമ വനിത ജിൽ ബൈഡൻ, വയോള ഡേവിസ്, ഡ്വെയ്ൻ ജോൺസൺ, കാർഡി ബി, ജെയിംസ് കോർഡൻ, ബില്ലി ക്രിസ്റ്റൽ, ഒലീവിയ റോഡ്രിഗോ, തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News