'മഹാവീര്യർ ഇഷ്ടപ്പെടാൻ വലിയ ബുദ്ധിയൊന്നും വേണ്ട'; പ്രശംസയുമായി നാദിർഷാ

എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവ് തോന്നിയന്ന് നാദിര്‍ ഷാ

Update: 2022-07-30 04:59 GMT

നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹാവീര്യർ സിനിമയെ വാനോളം പുകഴ്ത്തി സംവിധായകൻ നാദിർ ഷാ. എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവ് തോന്നിയന്നും ഈ സിനിമ ഇഷ്ടപ്പെടാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ലെന്നും  നാദിർഷാ കുറിച്ചു.

"മഹാവീര്യർ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ അപ്പോഴാണ് ഇത് ബുദ്ധിയുള്ളവർക്കേ കണ്ടാൽ മനസ്സിലാകൂ എന്ന് ആരോ ഒക്കെ നിരുപണം എഴുതി കണ്ടത് .അപ്പോൾ പിന്നെ ഞാൻ കാണണോ എന്നൊരു സംശയം. പിന്നെ രണ്ടും കല്പിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി. എബ്രിഡ് ഷൈനോട് വല്ലാത്ത ആദരവും തോന്നി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല"- നാദിർ ഷാ കുറിച്ചു..

Advertising
Advertising

പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് അഭിനേതാക്കള്‍. ടൈം ട്രാവലും ഫാന്‍റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News