' അടുത്തതെന്തെന്ന് അറിയാനുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ചിത്രം'; 'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയെ പുകഴ്ത്തി നാദിർ‍ഷ

'നല്ല കാസ്റ്റിംഗ്, നല്ല സ്ക്രിപ്റ്റ്, നല്ല മേക്കിംഗ്, ആ‍ർട്ട് ഗംഭീമാണ്. നല്ല ഡീറ്റെയ്‍ൽ ആയി എല്ലാ മേഖലയും ഉൾക്കൊള്ളിച്ചിട്ടുണ്ട്

Update: 2024-02-16 07:46 GMT
Editor : Jaisy Thomas | By : Web Desk

ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രം തിയേറ്ററുകളിലെല്ലാം മികച്ച കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ചിത്രത്തേയും ടൊവിനോയേയും പുകഴ്ത്തിക്കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ നാദിർ‍ഷ.

''നല്ല കാസ്റ്റിംഗ്, നല്ല സ്ക്രിപ്റ്റ്, നല്ല മേക്കിംഗ്, ആ‍ർട്ട് ഗംഭീമാണ്. നല്ല ഡീറ്റെയ്‍ൽ ആയി എല്ലാ മേഖലയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാണുന്ന പ്രേക്ഷകരുടെ മനസ്സിൽ അടുത്തതെന്ത് സംഭവിക്കും എന്നറിയാനുള്ള ഒരു ആകാംക്ഷയുണ്ടാക്കുന്ന സിനിമയാണ്. ഇപ്പോൾ അതാണ് ആവശ്യം. നല്ല നല്ല സിനിമകൾ, സംവിധായകർ വരുന്നത് നമ്മുടെ ഇൻഡസ്ട്രിക്ക് നല്ലതാണ്, പ്രേക്ഷകർക്ക് നല്ലതാണ്. ഇത്തരത്തിലുള്ള നല്ല സിനിമകൾ തിയേറ്ററിൽ വരുമ്പോഴാണ് വീട്ടിൽ നിന്ന് ജനം പുറത്തേക്കിറങ്ങുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക്, നല്ല സിനിമകൾ കാണാൻ ജനം തിയേറ്ററുകളിൽ തന്നെ വരും എന്നതിന് തെളിവാണ് ഈ സിനിമ'', നാദിർ‍ഷ പറഞ്ഞിരിക്കുകയാണ്.

Advertising
Advertising

അടുത്ത കാലത്തായി പൊതുവെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളില്‍ കാണാറുള്ള വയലൻസ്, സൈക്കോ വില്ലന്മാര്‍, നായകന്‍റെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ക്ലീഷേകള്‍ ബോധപൂര്‍വ്വം തന്നെ മാറ്റി നിർത്തി വ്യക്തവും കൃത്യവുമായി ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ജിനു വി എബ്രഹാമിന്‍റെ തിരക്കഥ എന്ത് അർഹിക്കുന്നുവോ അതിന് പാകത്തിലുള്ള ഇരുത്തം വന്ന സംവിധാനവുമാണ് ഡാർവിൻ കുര്യാക്കോസിന്‍റേത്.

ചിത്രത്തിൽ ടൊവിനോ ഉള്‍പ്പെടെ ഓരോ താരങ്ങളുടേയും പ്രകടനങ്ങളും ഗൗതം ശങ്കറിന്‍റെ ക്യാമറയും സന്തോഷ് നാരായണന്‍റെ സംഗീതവും സൈജു ശ്രീധറിന്‍റെ എഡിറ്റിംഗും ദിലീപ് നാഥിന്‍റെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News