നടന്‍ നാഗ ചൈതന്യ വിവാഹിതനാകുന്നു

നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മകന്‍റെ രണ്ടാം വിവാഹം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്

Update: 2023-09-15 08:22 GMT
Editor : Jaisy Thomas | By : Web Desk

നാഗ ചൈതന്യ

ഹൈദരാബാദ്: തെലുഗ് താരം നാഗ ചൈതന്യ വീണ്ടും വിവാഹിതനാകുന്നു. ഗോസിപ്പുകള്‍ പറയുന്നതു പോലെ നടി ശോഭിത ധൂലിപാലയല്ല വധുവെന്നും സിനിമക്ക് പുറത്തുനിന്നുള്ള ആളാണെന്നും തെലുഗ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മകന്‍റെ രണ്ടാം വിവാഹം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. വിവാഹം കഴിയുന്നതു വരെ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി രഹസ്യമായി സൂക്ഷിക്കും. ഇത്തവണ സൂപ്പർതാരം തന്നെയാണ് മകനുവേണ്ടി വധുവിനെ തേടുന്നത്. ബിസിനസ് കുടുംബത്തിൽ പെട്ട പെൺകുട്ടിയായിരിക്കുമെന്നും ഗ്ലാമർ ലോകവുമായി യാതൊരു ബന്ധവുമില്ലെന്നും പറയുന്നു.

Advertising
Advertising

2017 ഒക്ടോബര്‍ ആറിനാണ് നാഗ്ചൈതന്യയും നടി സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷത്തിനു ശേഷം വേര്‍പിരിയുകയും ചെയ്തു. പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.എന്നാല്‍ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. വേര്‍പിരിയലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കുമെതിരെ സാമന്ത പ്രതികരിച്ചപ്പോള്‍ നാഗ് ചൈതന്യ മൗനം പാലിക്കുകയായിരുന്നു.

വിവാഹമോചനത്തിനു ശേഷം നടി ശോഭിതയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളും പരന്നിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടതും സിനിമാലോകത്ത് ചര്‍ച്ചയായി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News