സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും; നസ്‌ലെൻ- ഗിരീഷ് എ.ഡി ചിത്രം 'ഐ ആം കാതലൻ' ആഗസ്റ്റിൽ

ഏറെ കൗതുകമുണർത്തുന്ന സെക്കന്റ് ലുക്ക് പോസ്റ്റർ ഈ ചിത്രത്തിന്റേതായി അണിയറ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.

Update: 2024-07-13 12:58 GMT

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകൾക്കും ബ്ലോക്ക്ബസ്റ്ററായ പ്രേമലുവിനും ശേഷം ഗിരീഷ് എ.ഡി- നസ്‌ലെൻ കൂട്ടുകെട്ടിന്റെ 'ഐ ആം കാതലൻ' ആഗസ്റ്റിൽ പ്രേക്ഷകരിലേക്ക്. ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഈ കൂട്ടുകെട്ടിന്റെ പ്രേമലു നൂറ് കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു.

'പൂമരം', 'എല്ലാം ശരിയാകും', 'ഓ മേരി ലൈല' എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമിക്കുന്ന 'ഐ ആം കാതല'ന്റെ സഹനിർമാതാവ് ടിനു തോമസാണ്. അനിഷ്‌മ നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാർക്കറ്റിങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്.

Advertising
Advertising

ഏറെ കൗതുകമുണർത്തുന്ന സെക്കന്റ് ലുക്ക് പോസ്റ്റർ ഈ ചിത്രത്തിന്റേതായി അണിയറ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്. നടൻ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധനാണ്. എഡിറ്റിങ്- ആകാശ് ജോസഫ് വർഗീസ്, സംഗീതം- സിദ്ധാർഥ പ്രദീപ്, കലാസംവിധാനം- വിവേക് കളത്തിൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പി.ആർ.ഒ- ശബരി. ആഗസ്റ്റിൽ ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News