'ഇതിഹാസത്തിനൊപ്പം', എ. ആർ റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നസ്രിയ

ഫഹദ് ഫാസിൽ നായകനായി എത്തിയ മലയൻകുഞ്ഞ് എന്ന ചിത്രത്തിനായി എ ആർ റഹ്മാൻ സംഗീതം നല്‍കിയിട്ടുണ്ട്

Update: 2023-06-25 12:57 GMT
Editor : abs | By : Web Desk

താരങ്ങളുടെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇങ്ങനെ ട്വിറ്റർ ട്രെൻഡിങ്ങാവുന്നതിൽ പ്രധാനിയാണ് എ.ആർ റഹ്മാൻ. റഹ്മാനോടപ്പമുള്ള നസ്രിയയുടെ ചിത്രമാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുന്നതും. ഫഹദ് ഫാസിലുമുണ്ട് ഫ്രെയ്മിൽ. ഇതിഹാസത്തിനൊപ്പം എന്ന തലക്കെട്ടിലാണ് നസ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ പങ്കുവെച്ച ചിത്രത്തിന് ആറ് മണിക്കൂറിനുള്ളിൽ 15000ൽ അധികം ലൈക്കുകളാണ് ലഭിച്ചത്.

Advertising
Advertising

സജിമോൻ പ്രഭാകറിൻറെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി എത്തിയ മലയൻകുഞ്ഞ് എന്ന ചിത്രത്തിനായി എ ആർ റഹ്മാൻ സംഗീതം പകർന്നിട്ടുണ്ട്. ഫഹദിന്റെ പിതാവ് ഫാസിൽ ആയിരുന്നു ഈ ചിത്രത്തിന്റെ നിർമാണം.

അതേസമയം ഫഹദിന്റേതായി അവസാനം തിയറ്ററിലെത്തിയ ധൂമം സമ്മിശ്ര പ്രതികരണം നേടി തിയറ്ററിൽ തുടരുന്നുണ്ട്. കെജിഎഫും കാന്താരയുമൊക്കെ നിർമ്മിച്ച കന്നഡ സിനിമയിലെ പ്രമുഖ ബാനർ ആണ് ഹൊംബാലെ ഫിലിംസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കന്നഡ സംവിധായകൻ പവൻ കുമാറിൻറെ മലയാളത്തിലെ അരങ്ങേറ്റവുമായിരുന്നു ഇത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാമന്നൻ, അല്ലു അർജുൻ് ചിത്രം പുഷ്പ 2 എന്നിവയാണ് ഫഹദിൻറേതായി വരാനിരിക്കുന്ന മറ്റു പ്രധാന പ്രൊജക്ടുകൾ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News