'നിധി കാക്കും ഭൂതം' ഇടുക്കിയിൽ ചിത്രീകരണം ആരംഭിച്ചു

നവംബറിൽ ചിത്രം പ്രദർശനത്തിനെത്തും

Update: 2025-08-05 10:47 GMT
Editor : നബിൽ ഐ.വി | By : Web Desk

ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന 'നിധി കാക്കും ഭൂതം' എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. നവംബറിൽ ചിത്രം പ്രദർശനത്തിനെത്തും

ഇടുക്കിയിലും പരിസരങ്ങളിലുമുള്ള നിരവധി കലാകാരന്മാരെ കണ്ടെത്തി ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലന കോഴ്സിൽ നിന്നും തെരഞ്ഞെടുത്ത പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയോര മേഖലയിലെ അതിസമ്പന്നനായ ഒരാൾ തൻ്റെ വലിയ ബം​ഗ്ലാവിൽ വർഷങ്ങളായി കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന ഒരു നിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

Advertising
Advertising

രവീന്ദ്രൻ കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പിൽ, ജോബി കുന്നത്തുംപാറ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, ബിഥ്യ. കെ സന്തോഷ്, സജി പി.പി , അഭിലാഷ് വിദ്യാസാഗർ, അനിൽ കാളിദാസൻ, കെ.വി രാജു, ബിജു വൈദ്യർ, സണ്ണി പനയ്ക്കൽ, സി.കെ രാജു, സാജൻ മാളിയേക്കൽ, ജോമി വെൺമണി, ജോമോൻ പാറയിൽ എന്നിവരും ഏതാനും ബാലതാരങ്ങളും അഭിനയിക്കുന്നു.

പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ് ഈ ചിത്രത്തിൻ്റെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ഗാനങ്ങൾ - ഹരീഷ് വിജു. ഛായാഗ്രഹണം - ഋഷിരാജ്. എഡിറ്റിംഗ് - ജ്യോതിഷ് കുമാർ. കലാസംവിധാനം - ഷിബു കൃഷ്ണ. മേക്കപ്പ് - അരവിന്ദ് ഇടുക്കി. സഹ സംവിധാനം - ജിഷ്ണു രാധാകൃഷ്ണൻ. ലൊക്കേഷൻ മാനേജർ - അജീഷ് ജോർജ്. ഡിസൈൻ- ഷിനോജ് സൈൻ പ്രൊഡക്ഷൻ കൺട്രോളർ - സേതു അടൂർ.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News