നിരഞ്ജ് മണിയൻപിളള വിവാഹിതനാകുന്നു

ഫാഷൻ ഡിസൈനറായ നിരഞ്ജനയാണ് വധു

Update: 2022-11-22 05:30 GMT

മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയൻപിള്ള വിവാഹിതനാകുന്നു. ഫാഷൻ ഡിസൈനറായ നിരഞ്ജനയാണ് വധു. ഡിസംബർ ആദ്യവാരമായിരിക്കും ഇരുവരുടെയും വിവാഹം.  സിനിമാ പ്രവർത്തകർക്കായി അടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് വെച്ച് വിരുന്ന് സംഘടിപ്പിക്കും. മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്.

ബ്ലാക്ക് ബട്ടർഫ്‌ളൈ എന്ന ചിത്രത്തിലൂടെസിനിമയിലെത്തിയ നിരഞ്ജ് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ പ്രധാനവേഷം കൈകാര്യം ചെയ്തു. പുതിയചിത്രം വിവാഹ ആവാഹനം ഈയിടെ തിയറ്ററുകളിലെത്തിയിരുന്നു. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News