'നവാസ് മരിച്ചപ്പോൾ കരഞ്ഞില്ല, പക്ഷെ മനസ്സ് ഇടുങ്ങിയ ഒരവസ്ഥയായിരുന്നു,ഒരുപാട് നാള്‍ ഉറങ്ങാന്‍ സാധിച്ചില്ല'; നിയാസ് ബക്കര്‍

തങ്ങള്‍ സഹോദരങ്ങളെപ്പോലെയായിരുന്നില്ല, സുഹൃത്തുക്കളെ പോലെയായിരുന്നുവെന്ന് നിയാസ് പറയുന്നു

Update: 2026-11-02 13:24 GMT

കൊച്ചി: അപ്രതീക്ഷിതമായിരുന്നു നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസിന്‍റെ വിയോഗം.കഴിഞ്ഞ വര്‍ഷം ആഗസ്ത് 1ന് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ റൂമിലെത്തിയ നവാസിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.നവാസിനെക്കുറിച്ചുള്ള നീറുന്ന ഓര്‍മകളിലാണ് ഇപ്പോഴും കുടുംബം. സഹോദരനും നടനുമായ നിയാസ് ബക്കറിനും സഹോദരന്‍റെ വേര്‍പാട് ഒരിക്കലും ഉണങ്ങാത്ത മുറിവാണ്.

തങ്ങള്‍ സഹോദരങ്ങളെപ്പോലെയായിരുന്നില്ല, സുഹൃത്തുക്കളെ പോലെയായിരുന്നുവെന്നാണ് നിയാസ് പറയുന്നത്. പരസ്പരം പേരായിരുന്നു വിളിച്ചിരുന്നത്. നവാസ് മരിച്ചപ്പോള്‍ താന്‍ കരഞ്ഞിട്ടില്ലെന്നും ഒരുപാട് നാള്‍ ഉറങ്ങാന്‍ സാധിച്ചില്ലെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ നിയാസ് പറയുന്നു.

Advertising
Advertising

''ഞങ്ങള്‍ തമ്മില്‍ സുഹൃദ് ബന്ധമായിരുന്നു. നിയാസേ, നവാസേ എന്ന് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കും. സ്വന്തം അനുജന്‍ നഷ്ടമായതിന്റെ ഫീലായിരുന്നില്ല എനിക്ക്. അവന്‍ മരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞിട്ടൊന്നുമില്ല. പക്ഷെ മനസ്സ് ഇടുങ്ങിയ ഒരവസ്ഥയായിരുന്നു. ഒരുപാട് നാള്‍ ഉറങ്ങാന്‍ പറ്റിയില്ല. അവന്റെ നഷ്ടം മസിലെക്കൊന്നും വരുന്നില്ലെങ്കിലും ഉറക്കമില്ല. ചിലപ്പോള്‍ രാത്രി രണ്ടുമണിക്ക് കിടന്ന് നാലു മണിക്ക് എഴുന്നേല്‍ക്കും. ഒരു മാസം അങ്ങനെയായിരുന്നു. വെറുതെയിരുന്നാലും ഞങ്ങളൊരുമിച്ചുള്ള യാത്രകളുടെ ഓര്‍മ മനസിലേക്ക് വരും'' എന്നാണ് നിയാസ് പറയുന്നത്.

''അവന്‍ ഒരു ലീഡറെപ്പോലെയായിരുന്നു. വളരെ പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യും. ഉത്തരവാദിത്തത്തോടെ ഞങ്ങളുടെ ടീമിനെ നയിക്കും. അവനെന്താ ഇങ്ങനെ, ഒട്ടും സോഫ്റ്റല്ലല്ലോ എന്ന് ചിലര്‍ വിചാരിക്കും. പക്ഷെ അവിടെ അത് ആവശ്യമായിരുന്നു. അതുപോലെ അവന്റെ സ്‌നേഹം പലര്‍ക്കും മനസിലാകില്ല. നമ്മള്‍ മറ്റുള്ളവരെ കാണിക്കാന്‍ പ്രകടനപരമായി സ്‌നേഹം കാണിക്കും. നവാസ് അങ്ങനെ ചെയ്യില്ല. ഇനി അവനില്ല എന്നാലോചിക്കുമ്പോള്‍, വലിയ സങ്കടമാണ്'' എന്നും നിയാസ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News