'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'; ഒരിടവേളക്ക് ശേഷം ഭാവന തിരിച്ചെത്തുന്നു

സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു

Update: 2022-06-20 15:30 GMT

ജൂൺ 20, 2022 - ഭാവന, ഷറഫുദ്ധീൻ, അനാർകലി നാസർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആദിൽ മൈമൂനാഥ് അഷ്റഫ് സംവിധാനം ചെയ്യുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിച്ചു. രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ പേരിൽ റെനിഷ് അബ്ദുൾഖാദറാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്‌റഫാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

ഷറഫുദ്ദീൻ, നായികമാരായ ഭാവന, അനാർക്കലി എന്നിവരോടൊപ്പം അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertising
Advertising

അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ടറും ശബരിദാസ് തോട്ടിങ്കലും, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും കിരൺ കേശവുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്.

അമൽ ചന്ദ്രൻ മേക്കപ്പും മെൽവി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അലക്സ് ഇ കുര്യൻ പ്രൊഡക്ഷൻ കൺട്രോളറും ഫിലിപ്പ് ഫ്രാൻസിസ് ചീഫ് അസോസിയേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകൾ ഡൂഡ്‌ലെമുനിയും, കാസ്റ്റിംഗ് അബു വലയംകുളവുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സംഗീത ജനചന്ദ്രൻ കൈകാര്യം ചെയ്യുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News