'ഓഫീസർ ഓൺ ഡ്യൂട്ടി' പരാജയമാണെന്ന് പറഞ്ഞിട്ടില്ല': നടന് മറുപടിയുമായി നിർമാതാക്കളുടെ സംഘടന

സംഘടന പുറത്തുവിട്ട കണക്കുകളിൽ അപാകതകളുണ്ടെന്ന് കുഞ്ചാക്കോ ബോബൻ ചൂണ്ടിക്കാണിച്ചിരുന്നു

Update: 2025-03-24 14:55 GMT
Editor : rishad | By : Web Desk

കൊച്ചി: 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി.

'നിർമ്മാതാക്കളും സംവിധായകരും പറഞ്ഞ നിർമാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളിൽ നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളിൽ ഉള്ളത്. നിർമ്മാതാക്കളെ ബോധവൽക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു.

സംഘടന പുറത്തുവിട്ട കണക്കുകളിൽ അപാകത ഉണ്ടെന്ന് കുഞ്ചാക്കോ ബോബൻ ചൂണ്ടിക്കാണിച്ചിരുന്നു. 30 കോടി ക്ലബ്ബില്‍ ചിത്രം കടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതോടെയാണ് കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. 

Advertising
Advertising

കഴിഞ്ഞ രണ്ടുമാസക്കാലമായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്.

ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്‌. ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് സിനിമയുടെ കണക്കുകളുടെ ഏകദേശ രൂപം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News