വിവിധ ഭാവങ്ങളിൽ അനിഖ; 'ഓ മൈ ഡാർലിംഗ്' സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

അനിഖ സുരേന്ദ്രൻ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്

Update: 2022-10-18 03:19 GMT
Editor : Lissy P | By : Web Desk

അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനിഖയും മെൽവിനും തന്നെയാണ് സെക്കൻഡ് ലുക്ക് പോസ്റ്ററിലുമുള്ളത്. അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഓ മൈ ഡാർലിംഗ്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിർമിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടർ. കൗമാര പ്രണയകഥയാണ് ഓ മൈ ഡാർലിംഗ്.

Advertising
Advertising

അജിത് വേലായുധൻ ആണ് ചീഫ് അസോസിയേറ്റ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്മാൻ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് അൻസാർ ഷായാണ്. എഡിറ്റർ- ലിജോ പോൾ, പ്രൊഡക്ഷൻ- കൺട്രോളർ ഷിബു ജി സുശീലൻ, ആർട്ട്- അനീഷ് ഗോപാൽ, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനോദ് എസ്, പിആർഓ- ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്‌സ്- പോപ്‌കോൺ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ്- ബിജിത് ധർമ്മടം, അക്കൗണ്ട്‌സ് മാനേജർ-ലൈജു ഏലന്തിക്കര എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News