വൈറ്റ് ടൈഗര്‍ ഇന്ത്യയിലേക്ക് വീണ്ടുമൊരു ഓസ്കര്‍ കൊണ്ടുവരുമോ?

കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും ഓസ്കര്‍ പുരസ്കാരച്ചടങ്ങ്

Update: 2021-04-21 01:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

വൈറ്റ് ടൈഗറിലൂടെ ഇന്ത്യയിലേക്ക് ഒരു ഓസ്കര്‍ കൂടിയെത്തുമോയെന്നറിയാന്‍ ഇനി അഞ്ച് ദിവസം മാത്രം. കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെയും ഓസ്കര്‍ പുരസ്കാരച്ചടങ്ങ്. പത്ത് നോമിനേഷനുകളുമായി മങ്കാണ് മത്സര വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

മഹാമാരിക്കിടയിലും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഓസ്കര്‍ പ്രഖ്യാപനത്തിനായി കണ്ണും നട്ട് കാത്തിരിക്കുകയാണ്. കോവിഡ് കാരണം ഫെബ്രുവരിയില്‍ നടക്കേണ്ട ചടങ്ങ് നീട്ടിവെക്കുകയായിരുന്നു. ആഘോഷപ്പൊലിമ ഒട്ടും കുറക്കാതെ , എന്നാല്‍ കോവിഡ് ജാഗ്രതയോടെ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍  റെഡ് കാര്‍പ്പറ്റുകള്‍ നിരന്നു .ഇന്ത്യന്‍ സമയം ഏപ്രില്‍ 26ന് രാവിലെ അഞ്ചര മുതലാണ് പ്രഖ്യാപനം. മികച്ച ചിത്രം. സംവിധായകന്‍, നടന്‍ , നടി തുടങ്ങി 23 വിഭാഗങ്ങളിലാണ് പുരസ്കാര പ്രഖ്യാപനം.

പത്ത് നോമിനേഷന്‍ നേടി മങ്കാണ് മത്സര വിഭാഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ദി ഫാദര്‍, നൊമാഡ്‍ലാന്‍ഡ്,മിനാരി,സൗണ്ട് ഓഫ് മെറ്റല്‍, ദി ട്രെയല്‍ ഓഫ് ചിക്കാഗോ, തുടങ്ങിയ ചിത്രങ്ങള്‍ ആറ് നോമിനേഷന്‍ നേടി വിവിധ വിഭാഗങ്ങളില്‍ മത്സരിക്കുന്നു. സംവിധാനം , നടന്‍, നടി, ചിത്രം ,തിരക്കഥ തുടങ്ങിയ വിഭാഗങ്ങളില്‍ കനത്ത മത്സരമാണ് ഇക്കുറിയും.

ബുക്കര്‍ സമ്മാനം നേടിയ അരവിന്ദ് അഡിഗയുടെ വൈറ്റ് ടൈഗറിനെ ആസ്പദമാക്കി രാമിന്‍ ബഹ്റാനി തിരക്കഥയെഴുതി ഒരുക്കിയ വൈറ്റ് ടൈഗറിലാണ് ഇന്ത്യന്‍ പ്രതീക്ഷ. അവലംബിത തിരക്കഥാ വിഭാഗത്തില്‍ വൈറ്റ് ടൈഗര്‍ മത്സരിക്കുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് സ്റ്റാര്‍ മൂവീസിലും സ്റ്റാര്‍ വേള്‍ഡിലും തത്സമയം സംപ്രേക്ഷണം ചെയ്യും.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News