കാന്‍ റെഡ് കാര്‍പെറ്റില്‍ തിളങ്ങി പാ രഞ്ജിത്ത്; 'വെട്ടുവം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുക കാന്‍ വേദിയില്‍ വെച്ച്

കമല്‍ ഹാസന്‍, ചിയാന്‍ വിക്രം എന്നിവരെ കഥാപാത്രങ്ങളാക്കിയുള്ള പുതിയ ചിത്രം പാരീസിലേക്ക് തിരിക്കുന്നതിന് മുമ്പ് പാ രഞ്ജിത്ത് പ്രഖ്യാപിച്ചിരുന്നു

Update: 2022-09-07 11:03 GMT
Editor : ijas

പാരീസ്: കാന്‍ ഫിലിം ഫെസ്റ്റിവല്‍ റെഡ് കാര്‍പെറ്റില്‍ തിളങ്ങി സംവിധായകന്‍ പാ രഞ്ജിത്ത്. കാനിലെ ആദ്യ ദിനത്തിലാണ് പാ രഞ്ജിത്ത് റെഡ് കാര്‍പ്പെറ്റിലെ താരമായത്. പാ രഞ്ജിത്തിന്‍റെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.


Advertising
Advertising



മദ്രാസ്, കാല, കബാലി, സര്‍പ്പട്ട പരമ്പരൈ എന്നീ ചിത്രങ്ങളിലൂടെയാണ് പാ രഞ്ജിത്ത് ശ്രദ്ധ നേടുന്നത്. തമിഴ് സിനിമാ വ്യവസായത്തില്‍ തന്‍റേതായ ഇടം കണ്ടെത്തിയ പാ രഞ്ജിത്ത് നിര്‍മാണ രംഗത്തും സജീവമാണ്. അടുത്തതായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വെട്ടുവം സിനിമയുടെ പണിപ്പുരയിലുള്ള പാ രഞ്ജിത്ത് പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാന്‍ വേദിയില്‍ വെച്ച് പുറത്തിറക്കും. നാളെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുകയെന്നാണ് പാ രഞ്ജിത്തുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചിത്രത്തിലെ താരങ്ങളും മറ്റു വിശേഷങ്ങളും ഇവിടെ വെച്ച് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

കമല്‍ ഹാസന്‍, ചിയാന്‍ വിക്രം എന്നിവരെ കഥാപാത്രങ്ങളാക്കിയുള്ള പുതിയ ചിത്രം പാരീസിലേക്ക് തിരിക്കുന്നതിന് മുമ്പ് പാ രഞ്ജിത്ത് പ്രഖ്യാപിച്ചിരുന്നു. കാളിദാസ് ജയറാം, ദുഷാര വിജയന്‍ എന്നിവര്‍ അഭിനയിച്ച നച്ചത്തിരം നഗർഗിരത്ത് ആണ് പാ രഞ്ജിത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബിർസ മുണ്ടയുടെ ബയോപിക്കുമായി ബോളിവുഡിലും സജീവമാകാന്‍ ഒരുങ്ങുകയാണ് പാ രഞ്ജിത്ത്.

Pa Ranjith makes his Cannes debut

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News