പെരുമാള്‍ മുരുകന്‍റെ 'കൊടിത്തുണി' സിനിമയായി; ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലില്‍

പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

Update: 2024-10-01 12:36 GMT

കൊച്ചി: പെരുമാള്‍ മുരുകന്‍റെ ചെറുകഥ 'കൊടിത്തുണി' സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമക്ക് മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു. രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ വര്‍ഷം ദേശീയ അവാര്‍ഡ് ലഭിച്ച 'ആട്ടം' എന്ന ചിത്രത്തിനും കഴിഞ്ഞ വർഷം ഈ ഫെസ്റ്റിവെലില്‍ സെലക്ഷന്‍ ലഭിച്ചിരുന്നു

നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിർമാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും ഗീത കൈലാസം, ശരൺ, ഭരണി, തെൻട്രൽ രഘുനാഥൻ, മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

Advertising
Advertising

ബാനർ: എൻജോയ് ഫിലിംസ്, നിർമ്മാണം: ഫിറോസ് റഹിം - അൻജോയ് സാമുവൽ. സഹ നിർമാണം: ഷംസുദ്ദീൻ ഖാലിദ്, അനു എബ്രഹാം, ഇ.എൽ വിജിൻ വിൻസെൻ്റ് പെപ്പെ, തിരക്കഥ, സംവിധാനം: വിപിൻ രാധാകൃഷ്ണൻ. കഥ: പെരുമാൾ മുരുകൻ.ഡി.ഒ പി.: അൻജോയ് സാമുവൽ. സംഗീതം - ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ, എഡിറ്റിംഗ്: പ്രദീപ് ശങ്കർ, കലാസംവിധാനം: ഗോപി കരുണാനിധി. ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ. സൗണ്ട് ഡിസൈൻ- സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ്: ലെനിൻ വലപ്പാട്. മേക്കപ്പ്: വിനീഷ് രാജേഷ്. പി .ആർ.സുമേരൻ (പി.ആർ.ഒ)

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News