'പ്രതിഫല കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമത്!'; പുതിയ ചിത്രത്തിന് പ്രഭാസ് വാങ്ങുന്നത് 150 കോടി

ഒരേ സമയം തെലുഗിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഓഗസ്റ്റ് 11ന് പുറത്തിറങ്ങും

Update: 2021-12-16 14:06 GMT
Editor : ijas

പുതിയ ചിത്രം 'ആദിപുരുഷിന്' പ്രതിഫലമായി 150 കോടി നിശ്ചയിച്ചതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി പ്രഭാസ്. സല്‍മാന്‍ ഖാനെയും അക്ഷയ് കുമാറിനെയുമാണ് പ്രഭാസ് പ്രതിഫല കാര്യത്തില്‍ മറികടന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രമാണ് പ്രഭാസിനെ സൂപ്പര്‍ താരമായി ഉയര്‍ത്തിയത്. ബാഹുബലിക്ക് പുറകെ പ്രഭാസ് നായകനായ 'സഹോ' പുറത്തിറങ്ങിയെങ്കിലും മുന്‍ ചിത്രത്തിന്‍റെ അത്ര വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. 'സഹോ'-ക്ക് 30 കോടി രൂപയായിരുന്നു പ്രഭാസ് വാങ്ങിയിരുന്നത്.

Advertising
Advertising

ഓം റൗത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. കൃതി സനോയാണ് സീതയായി എത്തുന്നത്. സെയ്ഫ് അലി ഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്. ഒരേ സമയം തെലുഗിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഓഗസ്റ്റ് 11ന് പുറത്തിറങ്ങും.

ആദിപുരുഷിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രഭാസ് അഭിനയിക്കുന്നുണ്ട്. പ്രൊജക്ട് കെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും അഭിനയിക്കുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News