മൂക്കിലെ ശസ്ത്രക്രിയക്ക് ശേഷം എല്ലാം മാറി, സിനിമകള്‍ നഷ്ടമായി, വിഷാദം പിടികൂടി: പ്രിയങ്ക ചോപ്ര

'തുടങ്ങും മുന്‍പേ എന്‍റെ കരിയര്‍ അവസാനിച്ചതായി തോന്നി'

Update: 2023-05-04 06:54 GMT

Priyanka Chopra

ബോളിവുഡില്‍ തുടക്ക കാലത്ത് മൂക്കില്‍ നടത്തിയ ശസ്ത്രക്രിയ തന്‍റെ കരിയറിനെ തന്നെ ബാധിച്ചെന്ന് നടി പ്രിയങ്ക ചോപ്ര. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖമാകെ മാറി. മൂന്നു സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.

നാസല്‍ കാവിറ്റിയിലെ പോളിപ്പ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ നടത്തിയത്- "അതൊരു ഇരുണ്ട ഘട്ടമായിരുന്നു. എന്റെ മുഖമാകെ മാറി. ഞാൻ കൊടിയ വിഷാദത്തിലേക്ക് പോയി. മൂന്നു സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കി. തുടങ്ങും മുന്‍പേ എന്‍റെ കരിയര്‍ അവസാനിച്ചതായി തോന്നി"- പ്രിയങ്ക ചോപ്ര പറഞ്ഞു.

Advertising
Advertising

വീണ്ടുമൊരു ശസ്ത്രക്രിയ നടത്തിയാല്‍ എല്ലാം ശരിയാവുമെന്ന് പ്രോത്സാഹിപ്പിച്ചത് അച്ഛൻ അശോക് ചോപ്രയാണെന്നും പ്രിയങ്ക പറഞ്ഞു- "എനിക്ക് പേടിയായിരുന്നു. എന്റെ കൈകൾ പിടിച്ച് കൂടെയുണ്ടെന്ന് പറഞ്ഞ് ആത്മവിശ്വാസം വീണ്ടെടുക്കാൻ അദ്ദേഹം എന്നെ സഹായിച്ചു".

ബോളിവുഡിനു ശേഷം ഹോളിവുഡിലും സ്വന്തം ഇടം ഉറപ്പാക്കിയ നടിയാണ് പ്രിയങ്ക ചോപ്ര. സിറ്റഡല്‍ എന്ന വെബ് സീരീസാണ് പ്രിയങ്കയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ലവ് എഗെയ്നാണ് അടുത്ത സിനിമ.

ഹിന്ദി സിനിമാ മേഖലയിലെ പലരോടും തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി പ്രിയങ്ക നേരത്തെ പറയുകയുണ്ടായി- "ബോളിവുഡില്‍ ഞാൻ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ സിനിമയിലേക്ക് വിളിക്കാത്ത ആളുകൾ ഉണ്ടായിരുന്നു. എനിക്ക് പലരോടും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അത്തമൊരു പൊളിറ്റിക്സ് എനിക്ക് മടുത്തു. ഇടവേള ആവശ്യമാണെന്ന് തോന്നി. അപ്പോഴാണ് സംഗീതം ലോകത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോകാനുള്ള അവസരം തുറന്നുനല്‍കിയത്"- പ്രിയങ്ക ചോപ്ര പറഞ്ഞു.





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News