'നൂറ് ദിവസത്തോളം എൻ.ഐ.സി.യുവില്‍, കഴിഞ്ഞത് വെല്ലുവിളിയേറിയ മാസങ്ങൾ; മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ച് പ്രിയങ്കയും നിക്കും

അമ്മയെന്ന നിലയിൽ പ്രിയങ്ക അതിശയിപ്പിക്കുകയാണെന്ന്‌ നിക്

Update: 2022-05-09 10:17 GMT
Editor : Lissy P | By : Web Desk

ലോക മാതൃദിനത്തിൽ മകളുടെ ഫോട്ടോ ആദ്യമായി പങ്കുവെച്ച് നടി പ്രിയങ്കചോപ്രയും ഭർത്താവും ഗായകനുമായ നിക് ജൊനാസും. മകളെ മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് ഇരുവരും പങ്കുവെച്ചത്. മകളുടെ മുഖം മറച്ചുകൊണ്ടുള്ള ചിത്രത്തിന്  പ്രിയങ്കയും  നിക് ജൊനാസും പങ്കുവെച്ച കുറിപ്പും ഏറെ ഹൃദയസ്പർശിയായിരുന്നു.

' കഴിഞ്ഞ കുറച്ച് മാസങ്ങൾ റോളർകോസ്റ്റർ പോലെയായിരുന്നു.ഇത് ഒരുപാട് പേർ അനുഭവിച്ച കാര്യമാണ്. എൻ.ഐ.സിയുവിലെ നൂറ് ദിവസത്തിന് ശേഷം മകൾ വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.അതിൽ അതിയായ സന്തോഷമുണ്ട്. കടന്നുപോയ ഓരോ നിമിഷവും അമൂല്യമായിരുന്നു.  ആശുപത്രിയിൽ മകളെ പരിചരിച്ച ഡോക്ടർമാരോടും നഴ്‌സുമാരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ഇവിടെ ആരംഭിക്കുകയാണ്. എല്ലാ അമ്മമാർക്കും മാതൃദിനാശംസകളും നേർന്നുകൊണ്ടാണ് പ്രിയങ്ക കുറിപ്പ് അവസാനിപ്പിക്കുന്നത്.

Advertising
Advertising

അമ്മയെന്ന നിലയിൽ പ്രിയങ്ക തന്നെ അതിശയിപ്പിക്കുകയാണ് എന്നാണ് നിക് കുറിച്ചത്. ഇത് അവളുടെ ആദ്യ മാതൃദിനമാണ്. ദൃഢനിശ്ചയത്തോടെയാണ് ജീവിതത്തിൽ അമ്മ റോൾ നീ ഏറ്റെടുത്തതും നിനക്കൊപ്പം കൂടാൻ സാധിച്ചതിൽ കടപ്പെട്ടിരിക്കുന്നുവെന്നും നിക് ചിത്രത്തോടൊപ്പം കുറിച്ചു. 

ജനുവരി 22 നാണ് പ്രിയങ്കക്കും നിക് ജൊനാസിനും വാടക ഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് ജനിച്ചത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2018 ലാണ് പ്രിയങ്കയും നികും വിവാഹിതരാകുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News